ഈന്തപ്പഴത്തിലെ മധുരം പ്രമേഹത്തെ വർദ്ധിപ്പിക്കുമോ? കണ്ടു നോക്കൂ.

പോഷക സമ്പുഷ്ടമായിട്ടുള്ള ഒരു ആഹാര പദാർത്ഥമാണ് ഈന്തപ്പഴം. വിറ്റാമിനുകൾ മിനറൽസുകൾ പ്രോട്ടീനുകൾ ഫൈബറുകൾ എന്നിങ്ങനെ ഉള്ളവ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ വളരെ പോഷകമൂല്യമുള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഈന്തപ്പഴം. ഇതിനെ മധുരം ആയതിനാൽ തന്നെ മുതിർന്നവരും കുട്ടികളും ഒരുപോലെ ഇത് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. എത്ര തന്നെ ഇതിനു മധുരമുണ്ടോ അത്രതന്നെ ആരോഗ്യ നേട്ടങ്ങളും ഇതിനുണ്ട്.

ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അണുബാധകളെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാൻ ഇത് കഴിക്കുന്നത് വഴി കഴിയുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇത് ഉത്തമമാണ്. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ ആണ് ഇത്തരം ഒരു കഴിവ് ഇതിനുള്ളത്. അതോടൊപ്പം തന്നെ രക്തത്തെ ശുഹീകരിക്കാനും ഇത് പ്രയോജനകരമാണ്.

ഇത്തരം ഗുണങ്ങൾ ഉള്ള ഈന്തപ്പഴം പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുമോ ഇല്ലയോ എന്നാണ് മറ്റൊരു ചോദ്യം. പ്രമേഹം എന്നത് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും വലുതാണ്. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥയിൽ ഏറ്റവുമധികം നാം ഉപേക്ഷിക്കേണ്ടത് അന്നജങ്ങളാണ്. എന്നാൽ അന്നജങ്ങളെ ഉപേക്ഷിക്കാതെ.

നാം മുന്നോട്ട് പോവുകയാണെങ്കിൽ ഷുഗർ കൂടുകയും അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ച് പല രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തിൽ മധുരമാണ് പ്രമേഹത്തിന് വില്ലനായി നിൽക്കുന്നത്. എന്നാൽ പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ മധുരങ്ങൾ ആകാവുന്നതാണ്. അത്തരത്തിൽ ഒന്ന് തന്നെയാണ് ഈന്തപ്പഴം. തുടർന്ന് വീഡിയോ കാണുക.