വിടാതെ പിന്തുടരുന്ന മുട്ടുവേദനയെ മറികടക്കാൻ ഇതാ ഒരു പോംവഴി. കണ്ടു നോക്കൂ…| About Knee Replacement Surgery

About Knee Replacement Surgery : നാം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരു വേദനയാണ് മുട്ട് വേദന. നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വേദന കൂടിയാണ് ഇത്. നമ്മുടെ ശരീരത്തെ താങ്ങിനിർത്തുന്ന ഒന്നാണ് മുട്ടുകൾ. അതിനാൽ തന്നെ മുട്ടുകളിൽ വേദന ഉണ്ടാകുമ്പോൾ നമുക്ക് നടക്കുവാനോ എഴുന്നേറ്റു നിൽക്കുവാനോ കഴിയാതെ വരുന്നു. ഇത്തരത്തിലുള്ള മുട്ടുവേദനയുടെ പ്രധാന കാരണമാണ് മുട്ട് തേയ്മാനം.

മുട്ടുകളിലെ 2 അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്ന തേയ്മാനമാണ് ഇത്. ഇത്തരം ഒരു അവസ്ഥയിൽ ശരിയായ വിധം നടക്കുവാനോ സ്റ്റെപ്പുകൾ കയറുവാനോ ഒന്നും സാധിക്കാതെ വരുന്നു. തുടക്കത്തിൽ ഉണ്ടാകുന്ന മുട്ട് വേദന തന്നെയാണ് ഇതിന്റെ ആദ്യലക്ഷണം. ഇത്തരത്തിൽ മുട്ടു തേയ്മാനം കൂടി വരുമ്പോൾ ആ ഭാഗം മുഴുവനായി തേഞ്ഞു പോകുകയും മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കുകയും ചെയ്യുന്നു.

ഒരു അവസ്ഥയിൽ നടക്കാൻ സാധിക്കാതെ കാലുകൾ രണ്ടും വളഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മുട്ട് വേദനയെ പൂർണമായും മറികടക്കണമെങ്കിൽ ഒരേയൊരു പോംവഴിയേ ഉള്ളൂ. അതാണ് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇന്ന് ഒട്ടനവധി ആളുകളാണ് മുട്ടു തേയ്‌മാനം വഴി ഈ ശസ്ത്രക്രിയയിലേക്ക് പോകുന്നത്. കോസ്റ്റലി ആണെങ്കിലും ഇത് ചെയ്യുന്നത് വഴി വളരെയധികം ആശ്വാസമാണ്.

ഓരോ രോഗികൾക്കും ലഭിക്കുന്നത്. അത്തരത്തിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുൻപായി മുട്ടിന്റെ എക്സറെ സ്കാനിങ് ബ്ലഡ് ടെസ്റ്റുകൾ എന്നിവയെല്ലാം നടത്തുന്നു. ഇത്തരത്തിലുള്ള ടെസ്റ്റുകൾ എല്ലാം ചെയ്തത് ആ വ്യക്തിയുടെ ശരീരത്തിൽ യാതൊരു തരത്തിലുള്ള അണുബാധയോ മറ്റും ഇല്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്. തുടർന്ന് വീഡിയോ കാണുക.