നാമോരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്നാണ് വായ്പുണ്ണ്. കാണുമ്പോൾ നിസ്സാരമാണെങ്കിലും ഇത് വരുത്തിവെയ്ക്കുന്ന ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. നമ്മുടെ വായ്ക്കുള്ളിൽ കാണുന്ന ചെറിയ പോളങ്ങളാണ് ഇവ. പലപ്പോഴും വായയിലെ ക്യാൻസറിനെ കാരണമായി മാറുന്ന ഒന്നുതന്നെയാണ് വായ്പുണ്ണ്. വായയിൽ ഇത്തരത്തിൽ ഒരു തവണ ഒന്നിലധികം പുണ്ണുകൾ ഉണ്ടാകാം. ഇത്തരം വായ്പുണ്ണ് പലതരത്തിലുള്ള കാരണങ്ങളാൽ ആണ് ഉണ്ടാകുന്നത്.
ഏറ്റവും പ്രാധാന്യം അറിയിക്കുന്ന കാരണമെന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാത്തതാണ്. ഭക്ഷണം ദഹിക്കാതെ വരുമ്പോൾ ദഹനക്കേട് മൂലം വായ്പുണ്ണ് കാണുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ബി ടെ അപര്യാപ്തത മൂലവും വായ്പുണ്ണ് ഉണ്ടാകുന്നു. കൂടാതെ അധികമായി മാനസിക സമ്മർദ്ദം ഉള്ളവരും വായ്പുണ്ണ് കാണാവുന്നതാണ്. അതുപോലെതന്നെ സ്ത്രീകളിൽ പിരീഡ്സ് ആവുന്നതിന് മുൻപും ഇത്തരത്തിൽ വായ്പുണ്ണ് കാണുന്നു. ഹോർമോണുകളുടെ.
വ്യതിയാനം മൂലമാണ് ഇത്തരത്തിൽ കാണുന്നത്. പുകവലി മദ്യപാനം ഡയബറ്റിക്സ് ഉറക്കക്കുറവ് എന്നിങ്ങനെയുള്ള ആളുകളിലും വായയിലെ പുണ്ണുകൾ കാണുന്നു. ഇത്തരത്തിലുള്ള വായ്പുണ്ണ് വളരെ പെട്ടെന്ന് തന്നെ വന്ന് പോകുന്ന ഒരു രോഗാവസ്ഥയാണ്. എന്നാൽ ചിലരിൽ ഇത് രണ്ടാഴ്ചക്ക് മീതെ നിൽക്കുകയും വായ്പുണ്ണിന്റെ വലിപ്പം കൂടുകയും ചെയ്യുകയാണെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അത് ക്യാൻസറായി മാറിയേക്കാം. അതുപോലെ തന്നെ വായ്പുണ്ണ് വന്ന് മാറിക്കഴിഞ്ഞാൽ വീണ്ടും അതേ ഭാഗത്തുതന്നെ വരികയാണെങ്കിലും നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വായ്പുണ്ണിനൊപ്പം ശാരീരിക പരമായിട്ട് പല വേദനകളും അസ്വസ്ഥതകളും ഉണ്ടാക്കുകയാണെങ്കിൽ അതും നാം ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.