Vitamin d deficiency symptoms : ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായിട്ടുള്ള ഭക്ഷണമാണ് വേണ്ടത്. എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡുകളുടെയും മറ്റും കാലമാണ്. വിറ്റാമിനുകളുടെയോ മിനറൽസിന്റെയോ ഒരു കണിക പോലും ഇത്തരം ഭക്ഷണങ്ങളിൽ കാണുവാൻ സാധിക്കുകയില്ല. അത്തരത്തിൽ നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളിൽ നിന്നാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സിഡുകളും മിനറൽസുകളും പ്രോട്ടീനുകളും എല്ലാ ലഭിക്കുന്നത്.
എന്നാൽ ജീവിതശൈലിലെ പാകപ്പിഴകൾ മൂലം ഇവ നമുക്ക് ലഭിക്കാതെ വരികയും പലതരത്തിലുള്ള രോഗങ്ങൾ അതുവഴി നാമോരോരുത്തരിലും ഉടലെടുക്കുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിൽ ഏറ്റവും അധികം പങ്കുവഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. ഈ വിറ്റാമിൻ ഏറ്റവും അധികം ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്.
ഭക്ഷണത്തിൽ നിന്ന് ലഭിക്കുമെങ്കിലും സൂര്യപ്രകാശം ആണ് അതിന്റെ യഥാർത്ഥ സ്രോതസ്സ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആർക്കും രാവിലത്തെ ഇളം വെയില് കൊള്ളുവാൻ നേരം കിട്ടുന്നില്ല. ഇതുതന്നെയാണ് ഇന്ന് വൈറ്റമിൻ ഡി ഡെഫിഷ്യൻസി മൂലO ഉണ്ടാകുന്ന രോഗങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണം. ഈ വൈറ്റമിന്റെ ഏറ്റവും അധികം നമ്മുടെ അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള പോഷകമാണ്.
അതുപോലെ തന്നെ മുടിയുടെ വളർച്ച എന്നിവയ്ക്കും ഇത് അത്യുത്തമമാണ്. അതിനാൽ തന്നെ വൈറ്റമിൻ ഡി കുറയുകയാണെങ്കിൽ അത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മുടെ എല്ലുകളെയാണ്. സന്ധിവേദനകളുടെ ഒരു പ്രധാന കാരണമാണ് ഇത്. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ പ്രതിരോധശേഷി കുറയുക ക്ഷീണം മറ്റ് അസ്വസ്ഥതകൾ എന്നിവയും ഇതുവഴി ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.