നാമോരോരുത്തരും വാസ്തുപ്രകാരമാണ് ഓരോ കാര്യങ്ങളും ചെയ്യാറുള്ളത്. അത്തരത്തിൽ ഒന്നാണ് വീട് നിർമ്മാണം. വാസ്തുപരമായിട്ടുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചാണ് വീടുകളിലെ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അത്തരത്തിൽ നാമോരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് വീട്ടിലെ ചൂലിന്റെ സ്ഥാനം. ചൂല് എന്ന് പറയുന്നത് അഴുക്കിനെ തുടച്ചുനീക്കുന്ന ഒന്നാണ്. അതിനാൽ തന്നെ നമ്മുടെ കുടുംബത്തിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജത്തെ കൊണ്ടുവരുന്ന ഒന്നാണ് ചൂല്.
അതുപോലെ തന്നെ ലക്ഷ്മി ദേവിയുടെ ഒരു പ്രതീകം കൂടിയാണ് ചൂല്. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെയാണ് ചൂല്. എല്ലാത്തിനും ഒരു സ്ഥാനം എന്നതുപോലെ തന്നെ ചൂലിനും ഒരു സ്ഥാനമുണ്ട്. ആസ്ഥാനത്ത് വേണം ചൂല് സൂക്ഷിക്കാൻ. അല്ലാത്തപക്ഷം പലതരത്തിലുള്ള ദോഷങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരിക.
ലക്ഷ്മിദേവി നമ്മുടെ വീട്ടിൽ നിന്ന് പടിയിറങ്ങിപ്പോകുന്നതിനു വരെ ഇത് കാരണമായേക്കാം. അത്തരത്തിൽ കുടുംബ കലഹങ്ങൾ രോഗ ദുരിതങ്ങൾ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇതുവഴി നാമോരോരുത്തരും നേരിടേണ്ടി വരിക. ഇത്തരത്തിൽ ചൂല് സൂക്ഷിക്കേണ്ടത് ഏതൊരു വീട്ടിലെയും ദക്ഷിണ പഞ്ചിമ ദിശയിലാണ്.
കൂടാതെ ചൂല് ഒരിക്കലും നേരെ വെക്കാൻ പാടില്ല. ഇത് ദോഷകരമാണ്. ചൂല് എപ്പോഴും തറയിൽ ഇടുകയാണ് വേണ്ടത്. അതുപോലെ തന്നെ സന്ധ്യാസമയങ്ങളിൽ ചൂലെടുത്ത് അടിച്ചുവാരുന്നത് പൂർണ്ണമായും തടയേണ്ടതാണ്. നമ്മുടെ വീടുകളിലേക്ക് ലക്ഷ്മി ദേവി വരുന്ന സമയത്ത് ചൂലെടുത്ത് നമ്മൾ ദേവിയെ ആട്ടുന്നതിനെ തുല്യമാണ് ഈ ഒരു പ്രവർത്തി. തുടർന്ന് വീഡിയോ കാണുക.