വെരിക്കോസ് വെയിനിന്റെ ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാനഷ്ടം ആയിരിക്കും ഫലം. കണ്ടു നോക്കൂ…| Varicose veins treatment

നമ്മെ ഓരോരുത്തരെയും മാനസികമായും ശാരീരികമായും തളർത്തുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. വളരെയധികം ബുദ്ധിമുട്ടാണ് ഇതുവഴി ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നത്തെ ജീവിതശൈലിയുടെ ഒരു അനന്തരഫലമാണ് ഈ വെരിക്കോസ് വെയിൻ. പേര് പോലെ തന്നെ നമ്മുടെ ഞരമ്പുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. കാലുകളിലെ ഞരമ്പുകളെയാണ് ഇത് ബാധിക്കുന്നത്. ഇത് സ്ത്രീപുരുഷഭേദമന്യേ എല്ലാവരിലും.

ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. ഇത്തരത്തിൽ കാലികളുടെ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടികിടക്കുന്ന ഒരു അവസ്ഥയാണ് വേരിക്കോസ് വെയിൻ എന്ന് പറയുന്നത്. നമ്മുടെ ഹൃദയത്തിലേക്ക് അശുദ്ധ രക്തം ശുദ്ധീകരിക്കാൻ കാലുകളിൽ നിന്നു കൊണ്ടുവരുന്ന ഞരമ്പുകളുടെ വാൽവുകോ മറ്റോ എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയും അതുവഴി രക്തപ്രവാഹം.

തടസ്സപ്പെടുകയും അശുദ്ധ രക്തം ഞരമ്പുകളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നതിനാൽ തന്നെ ഞരമ്പുകൾ തടിച്ച് വീർത്തിരിക്കുകയും നീല നിറത്തിൽ കാണുകയും ചെയ്യുന്നു. അതോടൊപ്പം ചുരുണ്ടു കൂടി കിടക്കുന്നതായി കാണപ്പെടുന്നു. എന്നാൽ പലരിലും ഈ ലക്ഷണം കാണണമെന്നില്ല. ചിലരിൽ ഇത് അസഹ്യമായിട്ടുള്ള കാല് വേദന കടച്ചിൽ പുകച്ചിൽ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ള.

അവസ്ഥയായിട്ടാണ് പ്രകടമാക്കുക. അതുപോലെ തന്നെ അധികനേരം നിൽക്കുവാനോ ദൂരേയ്ക്ക് നടക്കുവാനോ ഒന്നും സാധിക്കാതെ വരികയും ചെയ്യുന്നു. കൂടാതെ ഇത് തിരിച്ചറിയാതെ ചികിത്സിക്കാതെ പോയാൽ പിന്നീട് കാലുകളിൽ ചെറിയ കറുത്ത കുത്തുകൾ രൂപപ്പെടുകയും അത് പൊട്ടുകയും വ്രണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.