ഭാരം കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായിട്ടുള്ള പദാർത്ഥങ്ങളെ ആരും അറിയാതെ പോകല്ലേ.

കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള ശരീരഭാരം. ധാരാളമായി ഫാസ്റ്റ് ഫുഡുകളും ചങ്ക് ഫുഡുകളും മറ്റും കഴിക്കുന്നതിന്റെ ഫലമായി ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുകയും അതുവഴി പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളെ വർധിപ്പിക്കുന്നത്. കൊളസ്ട്രോൾ പ്രമേഹം ബിപി ക്യാൻസർ പിസിഒഡി എന്നിങ്ങനെയുള്ള ചെറുതും.

വലുതുമായ ഒട്ടനവധി രോഗങ്ങളാണ് അമിത വണ്ണത്താൽ ഓരോരുത്തരും അനുഭവിക്കുന്നത്. അതിനാൽ തന്നെ നല്ലൊരു ആരോഗ്യം ഉറപ്പുവരുത്താനും ജീവിതശൈലി രോഗങ്ങളെയും മറ്റു രോഗങ്ങളെയും മറികടക്കാനും ശരീര ഭാരം കുറയ്ക്കുക മാത്രമാണ് ഒരു പോംവഴി. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരിക എന്നുള്ളതാണ്. അതുപോലെ തന്നെ നല്ല രീതിയിലുള്ള വ്യായാമം ചെയ്യുകയും വേണം.

അത്തരത്തിൽ ഭക്ഷണങ്ങൾ ക്രമീകരണം കൊണ്ടുവരുമ്പോൾ അതിൽനിന്ന് കൊഴുപ്പുകളും ഷുഗറുകളും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക തന്നെ ചെയ്യണം. അത്തരത്തിൽ നമുക്ക് ഒഴിവാക്കേണ്ടവയാണ് അന്നജങ്ങൾ. അരി ഗോതമ്പ് മൈദ ബേക്കറി ഐറ്റംസുകൾ മധുര പലഹാരങ്ങൾ ഫാസ്റ്റ് ഫുഡുകൾ എന്നിവയിലെല്ലാം ഏറ്റവും അധികം അടങ്ങിയിട്ടുള്ളത് കാർബോഹൈഡ്രൈറ്റുകളാണ്.

ചിലവർ ചെയ്യുന്ന ഒരു തെറ്റാണ് ചോറു മാറ്റി ചപ്പാത്തി കഴിക്കുക എന്നുള്ള ശീലം. എന്നാൽ ചോറും ചപ്പാത്തിയും കഴിക്കുകയാണെങ്കിൽ അത് രണ്ടും നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്ന അന്നജത്തിന്റെ അളവ് ഒരുപോലെ തന്നെയാണ്. അതുപോലെ തന്നെ നമുക്ക് ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊന്നാണ് ഉലുവ. അതോടൊപ്പം തന്നെ പ്രോട്ടീൻ ബദാം പോലുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. തുടർന്ന് വീഡിയോ കാണുക.