ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഇത് ഒരെണ്ണം മതി. കണ്ടു നോക്കൂ.

നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള ഇലകളും പഴവർഗ്ഗങ്ങളും എല്ലാമുണ്ട്. അവയിൽ തന്നെ ചില ഫലങ്ങൾ ഒട്ടനവധി ആരോഗ്യഗുണങ്ങൾ നമുക്ക് സംഭാവന ചെയ്യുന്നവയാണ്. അത്തരത്തിൽ നമ്മുടെ ചുറ്റും കാണാൻ സാധിക്കുന്ന വളരെ ചെറിയ ഒരു പഴവർഗ്ഗമാണ് ഗോൾഡൻ ബെറി അഥവാ ഞൊട്ടാഞൊടിയൻ. ഇതിനെ പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്.

നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒരു അത്ഭുതം തന്നെയാണ് ഇത്. ഇതിൽ ധാരാളം ഫൈബറുകളും ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരികം ആയിട്ടുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് ഉത്തമമാണ്. ഇതിൽ വൈറ്റമിൻ എ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തിയെ.

വർധിപ്പിക്കുകയും കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം പകർന്നു നൽകുന്ന ഒന്നാണ്. ഇതിൽ ജലാംശം ഉള്ളതിനാൽ തന്നെ കിഡ്നിയുടെ ആരോഗ്യത്തിനും മൂത്രതടസ്സം മാറ്റുന്നതിനും എല്ലാം ഇത് ഉത്തമമാണ്.

അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോളിന് ഇത് കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോളിന് ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയരോഗങ്ങളെ കുറയ്ക്കാൻ ഇതിനെ കഴിവുണ്ട്. കൂടാതെ ദഹന പ്രശ്നങ്ങൾ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.