Garlic good for your heart : നാം ഓരോരുത്തരും ദിനംപ്രതി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഗാർലിക് അഥവാ വെളുത്തുള്ളി. ആഹാരത്തിലെ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഈ വെളുത്തുള്ളിക്ക് ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള ഗുണഗണങ്ങൾ ഉണ്ട്. അതിനാൽ തന്നെ വെളുത്തുള്ളി വെറുതെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുകയും ചെയ്യുന്നത് വഴി നമുക്ക് ഈ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും.
ഫൈബറുകളും മിനറൽസും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്താൻ ഇത് ഉത്തമമാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാത്തരത്തിലുള്ള വൈറസുകളെയും ബാക്ടീരിയകളെയും ഫംഗസുകളെയും വെളുത്തുള്ളിയുടെ സഹായത്താൽ നമുക്ക് ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. കൂടാതെ ഫൈബറുകൾ ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
അതിനാൽ തന്നെ ദഹനം സുഖകരം ആകുകയും ദഹനക്കേട് മൂലം ഉണ്ടാകുന്ന വയറുവേദന ഗ്യാസ്ട്രബിൾ മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ മറികടക്കാനും സാധിക്കുന്നു. കൂടാതെ ഇത് നമ്മുടെ ശരീരമാസകലം പടർന്നിരിക്കുന്ന കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാനും ഉത്തമമാണ്. കൊഴുപ്പിനെ പോലെ തന്നെ ഗ്ലൂക്കോസിന്റെ അളവുo ഇത് കുറയ്ക്കുന്നു. അതിനാൽ ഇത് ഹൃദയത്തിന്റെ ആരോഗ്യം.
മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പരമാവധി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സന്ധിവേദന പേശി വേദന എന്നിവയെ പരിഹരിക്കാൻ ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ നമ്മുടെ ത്വക്കിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ഫംഗസ് ബാധകളെ തടയാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും തലച്ചോറിന് ബാധിക്കുന്ന രോഗങ്ങളെ കുറയ്ക്കാനും ഇത് പ്രയോജനകരമാണ്. തുടർന്ന് വീഡിയോ കാണുക.