സ്ത്രീകൾ പ്രധാനമായി നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതമായ രോമ വളർച്ച. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകൾ അപ്ലൈ ചെയ്യുകയും. മറ്റു പല തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എന്തെങ്കിലും ചെയ്താലും ഇതു വീണ്ടും കൂടി വരുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അമിതമായ രോമ സഹായിക്കുന്ന ലേസർ ഹെയർ റെഡക്ഷൻ എന്ന ചികിത്സാരീതിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അമിതമായ രോമ വളർച്ച എന്നാൽ എന്താണ് എന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള രോമങ്ങളാണ് കാണാൻ കഴിയും. വില്ലേസ് ഹെയർ അതുപോലെതന്നെ ടെർമിനൽ ഹെയർ. ഇത് ശരീരത്തിലെ എല്ലാ ഭാഗത്തും ഫൈനായി കാണുന്ന രോമമാണ്. കട്ടി കുറഞ്ഞതും കളർ കുറഞ്ഞതും ആണ്. ഇതിനെക്കുറിച്ച് ആരും അധികം ടെൻഷൻ അടിക്കില്ല.
ടെർമിനൽ കട്ടി കൂടിയതും കറുത്തതും ചുരുണ്ടതും ആയിരിക്കും. സാധാരണ ഇതു വരുന്നത് പുരുഷ ഹോർമോൺ ആയ അൻട്രേജ്ൻ ഡിപെൻഡഡ് ഏരിയകളിലാണ്. അതായത് മുഖം താടി മീശ നെഞ്ച് കൈകൾ തുടകൾ അടിവയർ തുടങ്ങിയ ഭാഗങ്ങളിൽ ആണ് കാണാൻ കഴിയുക. സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുമ്പോൾ അമിതമായ രോമവളർച്ച എന്ന് പറയുന്നത്. സാധാരണ രീതിയിൽ എല്ലാവരും ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടായി കാണാറുണ്ട്.
ഇതിന് കാരണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അതായത് ഹോർമോൺ പ്രശ്നങ്ങൾ pcod തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഇത് ആരും തന്നെ കണ്ടുപിടിക്കുക അത്തരം പ്രശ്നങ്ങൾക്കെ ചികിത്സ തേടുക എന്നതാണ് ആദ്യം തന്നെ ചെയ്യേണ്ടത്. ഹെയർ ഗ്രോത്ത് ഒരു പ്രാവശ്യം വില്ലസ് ഹെയർ ടെർമിനൽ ഹയർ ആയി മാറി കഴിഞ്ഞാൽ പിന്നീട് ഇത് പഴയപോലെ മാറ്റിയെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. ചികിത്സ തേടുക തന്നെ വേണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam