ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് കിഡ്നിയുടെ തകരാർ. കിഡ്നിയുടെ പ്രവർത്തനം ഇല്ലാതായിത്തീരുന്ന അവസ്ഥ ഇന്ന് വളരെയധികം നമുക്ക് കാണാനാകും. ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായി വരുന്നു. അതിനാൽ തന്നെ ഇന്ന് നമ്മുടെ ചുറ്റുപാടും ഡയാലിസിസ് സെന്ററുകൾ അധികമായി തന്നെ നമുക്ക് കാണാനാകും. ഇത്തരത്തിലുള്ള കിഡ്നിയുടെ പ്രവർത്തനത്തെ ഇല്ലാതാക്കി തീർക്കുന്നതിന് നമ്മുടെ ജീവിതശൈലി.
രോഗങ്ങൾക്ക് വളരെ പങ്കുണ്ട്. ഇന്നത്തെ ഒട്ടുമിക്ക കിഡ്നി ഫെയിലിയർ കേസുകളുടെയും പ്രധാന രോഗം എന്ന് പറയുന്നത് അമിതമായിട്ടുള്ള ഷുഗർ ആണ്. അമിതമായി ഷുഗർ ഉള്ളവരെ കാത്തിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഷുഗറിനെ പോലെ തന്നെ അമിതമായിട്ടുള്ള ബ്ലഡ് പ്രഷറും കിഡ്നി സ്റ്റോണും ആയി ബന്ധപ്പെട്ട രോഗങ്ങളും എല്ലാം ഇതിന്റെ കാരണങ്ങളാണ്. അതുപോലെതന്നെ നമുക്ക് എടുത്തു പറയാൻ പറ്റുന്ന കിഡ്നി ഫെയ്‌ലറിനെ മറ്റൊരു കാരണം എന്ന് പറയുന്നത് അമിതമായി.
വേദനസംഹാരികൾ കഴിക്കുന്നതാണ്. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന കർത്തവ്യം നിർവഹിക്കുന്ന അവയവം ആണ് കിഡ്നി. അതിനാൽ തന്നെ അമിതമായിട്ടുള്ള ഷുഗറും വേദനസംഹാരികളുടെ ഉപയോഗവും വഴി ഇവ നമ്മുടെ കിഡ്നിയിൽ അടിഞ്ഞുകൂടുകയും കിഡ്നിക്ക് അതിനെ അരിച്ചെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
അത്തരത്തിൽ ഇവകിഡ്നിയിൽ കെട്ടിക്കിടന്ന് കിഡ്നിയുടെ പ്രവർത്തനത്തെ തന്നെ ഇല്ലാതായി തീർക്കുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള ഡയാലിസിസ് പോലുള്ള അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി കിഡ്നി രോഗങ്ങളെ യഥാക്രമം നാം തിരിച്ചറിയുകയാണ് വേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ കിഡ്നി രോഗങ്ങൾക്ക് ഉണ്ടാകുന്ന മിക്ക ലക്ഷണങ്ങളും അവസാന ഘട്ടത്തിലാണ് കാണുന്നത്. അതുതന്നെയാണ് കിഡ്നി രോഗങ്ങളെ മറികടക്കാൻ നമ്മുടെ സമൂഹത്തിന് സാധിക്കാതെ വരുന്നതും. തുടർന്ന് വീഡിയോ കാണുക.