ഡിപ്രഷൻ ഉണ്ടോ എന്ന് തിരിച്ചറിയാൻ ഇത്തരം ലക്ഷണങ്ങൾ ആരും അറിയാതെ പോകരുതേ.

ശാരീരികപരമായിട്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നാമോരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് മാനസികമായിട്ടുള്ള പിരിമുറുക്കങ്ങൾ. നമ്മുടെ മനസ്സിനെ പലതരത്തിലുള്ള വിഷമങ്ങളും താങ്ങാൻ സാധിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ മാനസികമായിട്ടുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് ഡിപ്രഷൻ. പണ്ടുകാലത്ത് നാമോരോരുത്തരും.

വിഷമിച്ചിരിക്കുമ്പോൾ മൂഡ് ഓഫ് ആണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഡിപ്രഷൻ ആയിരിക്കുന്നു എന്നാണ് പറയുന്നത്. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു മാനസിക പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് ഡിപ്രഷൻ. ഇത്തരത്തിൽ ഡിപ്രഷൻ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാകുന്നത്. അതിൽ ഏറ്റവും വലുത് എന്ന് പറയുന്നത് മൂഡ് ഓഫ് തന്നെയാണ്. നമുക്ക് ഒന്നിനോടും ഒരു താല്പര്യമില്ലാതെ എപ്പോഴും ഓഫ് ആയിരിക്കുന്ന.

ഒരു സിറ്റുവേഷൻ ആണ് ഇത്. ഇത്തരത്തിൽ മൂഡ് ഓഫ് തുടർച്ചയായി രണ്ടാഴ്ച നീണ്ടുനിൽക്കുകയാണെങ്കിൽ ഡിപ്രഷനിലേക്ക് ആണ് പോകുന്നത് എന്ന് നമുക്ക് പറയാനാകും. അതുപോലെ തന്നെ മറ്റൊന്നാണ് ഉറക്കക്കുറവ്. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇത്. ഇതിനെ ശാരീരിക പരമായിട്ടുള്ള യാതൊരു കാരണവും ഉണ്ടായിരിക്കുകയില്ല.

മനസ്സിനെ പിടിച്ചുലയ്ക്കുന്ന പല പ്രശ്നങ്ങൾ കാരണമാകാം ഇത്തരത്തിൽ ഉറക്കക്കുറവ് നേരിടുന്നത്. ഉറക്കക്കുറവിനെ പോലെ തന്നെ അമിതമായുള്ള ഉറക്കവും ഇതിന്റെ ലക്ഷണമാണ്. അതുപോലെ തന്നെ കാണുന്ന മറ്റൊരു ലക്ഷണമാണ് ഒരു കുറ്റബോധം. ഒരു കാര്യവും ഇല്ലെങ്കിൽ പോലും നമ്മുടെ മനസ്സിൽ എപ്പോഴും കുറ്റബോധം തങ്ങിനിൽക്കുന്ന ഒരു അവസ്ഥ ഡിപ്രഷനിൽ കാണുന്നു. തുടർന്ന് വീഡിയോ കാണുക.