Heart problems malayalam : നാമോരോരുത്തരും പലപ്പോഴായി നേരിട്ടിട്ടുള്ള ഒരു ശാരീരിക വേദനയാണ് നെഞ്ചുവേദന. പലതരത്തിലുള്ള കാരണങ്ങളാൽ നെഞ്ച് വേദനകൾ ഉണ്ടാകുന്നു. അത്തരത്തിൽ നെഞ്ചുവേദന ലക്ഷണമായിട്ടുള്ള ഏറ്റവും വലിയ ഒരു രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. നമ്മുടെ ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ രക്തപ്രവാഹം തടസ്സപ്പെടുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഹൃദയത്തിന്റെ രക്തധമനികളിൽ കൊഴുപ്പുകളോ ഷുഗറുകളോ.
കാൽസ്യം വിഷാംശങ്ങൾ എന്നിവയോ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി രക്തക്കുഴലുകളിൽ ബ്ലോക്കുകളുണ്ടാക്കുകയും രക്തം സപ്ലൈ ചെയ്യുന്നത് കുറയുകയും അതുവഴി ഓക്സിജൻ സപ്ലൈ കുറയുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. ഇത്തരത്തിലുള്ള ഹാർട്ട് അറ്റാക്കിനെ ഏറ്റവും ആദ്യമായി കാണുന്ന ലക്ഷണം എന്ന് പറയുന്നത് നെഞ്ചുവേദനയാണ്. നെഞ്ചുവേദനയോടൊപ്പം തന്നെ ആ വേദന കൈകളിലേക്ക് വ്യാപിക്കുന്നതായും കാണുന്നു.
അതോടൊപ്പം തന്നെ ക്ഷീണം നല്ലവണ്ണം വിയർക്കുക എന്നിവയും ഇത്തരത്തിലുള്ള ഹാർട്ടറ്റാക്കിന്റെ ലക്ഷണങ്ങളാണ്. നാം ഇതുവരെ അനുഭവിച്ചിട്ടുള്ള നെഞ്ചുവേദനയേക്കാൾ നെഞ്ചിന്റെ ഭാഗത്തുള്ള അധികഠിനമായി വേദനയും പിടുത്തവും ആണ് ഇതിന് ലക്ഷണം. കൂടാതെ ശ്വാസതടസവും കഴുത്തിലേക്ക് വേദന വ്യാപിക്കുന്നതും ഹാർട്ടറ്റാക്കിന്റെ ലക്ഷണമാണ്.
ചിലവർക്ക് ഹൃദയത്തിന്റെ അടിഭാഗത്താണ് ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്നതെങ്കിൽ വയറുവേദനയും ഇത് പ്രത്യക്ഷപ്പെടാവുന്നതാണ്. അതിനാൽ തന്നെ ഇത്തരം ഒരു വേദന ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടി ഹാർട്ടറ്റാക്ക് അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ തന്നെ നെഞ്ചുവേദന സൃഷ്ടിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ. ന്യൂമോണിയ പോലെയുള്ള ശ്വാസകോശ രോഗങ്ങൾക്ക് ശരീരം കാണിക്കുന്ന ഏറ്റവും പ്രഥമ ലക്ഷണമാണ് നെഞ്ചുവേദന. തുടർന്ന് വീഡിയോ കാണുക.