കട്ടിയുളള പുരികo ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാരുo നിസ്സാരമായി കാണരുതേ.

നാമോരോരുത്തരും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ്. അത്തരത്തിൽ പലതരത്തിലുള്ള ഓയിലുകളും ക്രീമുകളും പാക്കുകളും എല്ലാം നാം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. അത്തരത്തിൽ മുഖ കാന്തിയെ പോലെ തന്നെ നാമോരോരുത്തരും ഏറ്റവും അധികം ശ്രദ്ധ നൽകുന്ന ഒന്നാണ് നമ്മുടെ പുരികം. നമ്മുടെ മുഖത്തെ ഏറ്റവും ആകർഷത ഉളവാക്കുന്ന ഒന്നാണ് ഈ പുരികം.

ഇടത്തൂർന്ന കട്ടിയുള്ള നല്ല ഷേപ്പ് ആയിട്ടുള്ള പുരികം ആണ് നാമോരോരുത്തരും എപ്പോഴും ആഗ്രഹിക്കുന്നത്. ഈയൊരു ഷേപ്പ് നിറഞ്ഞ പുരികവും കൺപീലിയും ആണ് നമ്മുടെ മുഖത്തിന് ഏറ്റവും അധികം ഭംഗി നൽകുന്നത്. എന്നാൽ ചിലവർക്ക് രോമവളർച്ച കുറവായതിന്റെ ഫലമായി പുരികത്തിന്റെ വളർച്ചയും കുറവായിരിക്കും ഉണ്ടാവുക. അതിനാൽ തന്നെ ശരിയായിട്ടുള്ള ഷേപ്പോ ഭംഗിയോ ഒന്നും പുരികത്തിന് ഉണ്ടായിരിക്കുകയില്ല.

ഇത് പലപ്പോഴും നമ്മുടെ സൗന്ദര്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഡ്യൂപ്ലിക്കേറ്റ് കൺപീലിയും പുരികവും എല്ലാം വെച്ചുപിടിപ്പിക്കുന്നു. എന്നാൽ നമുക്ക് നമ്മുടെ വീടുകളിൽ വച്ച് കൊണ്ട് ചില റെമഡികൾ ചെയ്യുകയാണെങ്കിൽ പുരികം ഇടത്തൂർന്ന് ഷേപ്പായി വളരുന്നു. അത്തരം ചില ഹോമം റെമഡികളാണ് ഇതിൽ കാണുന്നത്.

അതിൽ ഏറ്റവും ആദ്യത്തേത് ആണ് ആവണക്കെണ്ണ. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമമാണ് ഈ ആവണക്കെണ്ണ. അതിനാൽ തന്നെ നമ്മുടെ പുരികത്തിന്റെ രോമ വളർച്ചയ്ക്ക് ഇത് ഗുണകരമാകുന്നു. ഇതൊരു അല്പം എടുത്ത് ദിവസവും അരമണിക്കൂറെങ്കിലും പുരികത്തിലേക്ക് തേച്ചുപിടിപ്പിച്ച മസാജ് ചെയ്തു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.