Thyroid symptoms in female : ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ. തൈറോയ്ഡ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിന് താഴെ കാണുന്ന ഒരു ഗ്രന്ഥിയാണ്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവയ്ക്കുന്ന ഒരു ഗ്രന്ഥി കൂടിയാണ് ഈ തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം പകരുന്നതോടൊപ്പം തന്നെ ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
തൈറോയ്ഡ് ഗ്രന്ഥി പ്രദാനമായും രണ്ട് ഹോർമോണുകളെയാണ് ഉത്ബോധിപ്പിക്കുന്നത്. ടി3 ടി4 എന്നിങ്ങനെയാണ് അവ. അതോടൊപ്പം തന്നെ ടി എസ് എച്ച് എന്ന് പറഞ്ഞാൽ തൈറോയ്ഡ്സ് സ്റ്റിമുലേറ്റഡ് ഹോർമോണും ഉണ്ട്. ഇത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകളിൽ ഏറ്റക്കുറവ് ഉണ്ടാകുമ്പോൾ തൈറോയ്ഡ് രോഗങ്ങൾ ഉടലെടുക്കുന്നു. ഇത്തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി തായ്റോക്സിൻ എന്ന ഗുളികകളാണ് ഓരോരുത്തരും കഴിക്കുന്നത്.
ഇത ഗുളിക അല്ല മറിച്ച് ഹോർമോണുകളാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗുളികകൾ വെറും വയറ്റിൽ അതിരാവിലെയാണ് നാം ഓരോരുത്തരും കഴിക്കേണ്ടത്. എന്നാൽ മാത്രമേ അത് ശരിയായി വിധം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുകയുള്ളൂ. അതുപോലെ തന്നെ ഒട്ടനവധി ആളുകൾ ചെയ്യുന്ന മറ്റൊരു തെറ്റാണ് തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് ഭക്ഷണത്തിനുശേഷം എന്നുള്ളത്.
യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കുന്നതിന് മുൻപാണ് തൈറോയ്ഡ് ഗുളികകൾ കഴിക്കേണ്ടതും തൈറോയ്ഡ് ടെസ്റ്റ് ചെയ്യേണ്ടത്. എന്നാൽ മാത്രമേ നമുക്ക് ശരിയായിട്ടുള്ള ഒരു റിസൾട്ട് ലഭിക്കുകയുള്ളൂ. ഇത്തരത്തിലുള്ള ശരിയായ റിസൾട്ടിലൂടെയാണ് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങൾ നമ്മുടെ തൈറോയ്ഡ് ചികിത്സയിൽ വരുത്തണമെന്ന് ഏതൊരു ഡോക്ടർക്കും നിശ്ചയിക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.