ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവുമധികം നേരിടുന്നതും കുറയ്ക്കാൻ ആഗ്രഹിക്കുന്നതുമായ ഒന്നാണ് അമിതഭാരം. ശരീരഭാരം അനിയന്ത്രിതമായി വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിലേക്ക് അന്നജങ്ങൾ ധാരാളമായി എത്തുന്നതിന് ഫലമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും അതുവഴി ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള അമിത ഭാരത്തെ കുറയ്ക്കുന്നതിന് വേണ്ടി അന്നജങ്ങൾ പരമാവധി കുറയ്ക്കുകയും.
എക്സൈസുകളും മറ്റും ഫോളോ ചെയ്യുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ അമിതഭാരം നമുക്ക് തീർച്ചയായും കുറയ്ക്കാൻ ആകും. സമൂഹത്തിൽ അമിത ഭാരത്താൽ വലയുന്നവരെ പോലെത്തന്നെ മറ്റൊരു വിഭാഗമാണ് ഭാരക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ. അവരുടെ ശരീരഭാരം ക്രമാതീതമായി കുറയുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥ അവിടെ കോൺഫിഡൻസ് ലെവലിലെ വരെ ബാധിക്കുന്ന ഒന്നാണ്.
ഇത്തരത്തിൽ ശരീരഭാരം കുറഞ്ഞുവരുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യം. ഒരു വ്യക്തിയുടെ അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും ശരീരഭാരം കുറഞ്ഞവരാണെങ്കിൽ സ്വാഭാവികമായി അവരുടെ ശരീരഭാരം കുറഞ്ഞ് കാണുന്നു. ശരീരഭാരം കുറയുന്നതിന്റെ മറ്റൊരു കാരണമാണ് ശരിയായിട്ടുള്ള പോഷകങ്ങൾ ശരീരത്തിൽ എത്താതിരിക്കുക എന്നുള്ളത്.
നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഫാറ്റുകൾ ശരീരത്തിന് ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ശരീരഭാരം കുറഞ്ഞ് കാണുന്നത്. അതുപോലെതന്നെ ചില രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിൽ ശരീരഭാരക്കുറവ് കാണാൻ സാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളിൽ ഏറ്റകുറിച്ചിൽ ഉണ്ടാകുമ്പോൾ ശരീരഭാരം കുറഞ്ഞ് കാണുന്നു. വ്യവസ്ഥ ശരിയാവാത്തവരിലും ഇത്തരത്തിൽ ശരീരഭാരക്കുറവ് കാണുന്നു. തുടർന്ന് വീഡിയോ കാണുക.