ചുമ കഫക്കെട്ട് ആസ്മ പോലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ ഈ ഒരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Adalodakam leaf health benefits

Adalodakam leaf health benefits : ധാരാളം ചെടികൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ പ്രകൃതിയിൽ കാണാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ഇത്. ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഒട്ടുമിക്കുക ആയുർവേദ കൂട്ടുകളിലെയും ഒരു പ്രധാന തന്നെയാണ് ഇത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായിട്ടുള്ള ഒരു ഔഷധസസ്യമാണ്. ധാരാളം ആന്റിഓക്സൈഡുകളും.

മിനറൽസും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രധാനമായും രണ്ട് തരത്തിലാണ് ആടലോടകം ഉള്ളത്. ഒന്ന് വലിയ ആടലോടകവും മറ്റൊന്ന് ചെറിയ ആടലോടകവും. ചിറ്റാടലോടകം എന്ന പേരിലാണ് ചെറിയ ആടലോടകം അറിയപ്പെടുന്നത്. ഇതിന്റെ ഇലയ്ക്ക് നല്ല മണം അല്ലാത്തതിനാൽ തന്നെ മൃഗങ്ങൾ ഇത് കഴിക്കാറില്ല. ഇത് കൂടുതലായും ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ഏത് കാലാവസ്ഥയിലും വളരുന്ന ഒരു സസ്യമാണ്.

ഇത് ചുമ ആസ്മ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്. കൂടാതെ അൾസർ പൈൽസ് മൂലം ഉണ്ടാകുന്ന രക്തസ്രാവത്തെ ചികിത്സിക്കാനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ മോണകളെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിളർച്ച മഞ്ഞപ്പിത്തം ശർദ്ദി പനി ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഇത് മറുമരുന്നാണ്.

ആടലോടകത്തിന്റെ നീരാണ് ഇത്തരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത്. കൂടാതെ തൊണ്ടവേദന കഫക്കെട്ട് എന്നിവയ്ക്കും ഇത് ഉപയോഗപ്രദമാണ്. നല്ല കയപ്പുരസമാണ് ഇതിനുള്ളത്. അതിനാൽ തന്നെ അല്പം തേൻ ചേർത്ത് ഈ നീര് കുടിക്കുന്നതാണ് ഉത്തമം. കൂടാതെ ഇത് നല്ലൊരു കീടനാശിനിയായും ഉപയോഗിക്കുന്നു. തുടർന്ന് വീഡിയോ കാണുക.