മൂക്കിൽ നിന്ന് രക്തം വരുന്നത് നിങ്ങളിലെ ഒരു പ്രശ്നമാണോ? ഇവയുടെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും നിസാരമായി തള്ളിക്കളയരുതേ.

നമ്മുടെ ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു അവയവമാണ് മൂക്ക്. അന്തരീക്ഷത്തിൽ നിന്ന് മൂക്കിലൂടെ ആണ് നാം ഓക്സിജനെ ശ്വസിക്കുന്നത്. ഓക്സിജൻ ശ്വസിക്കുന്നത് പോലെ തന്നെ മൂക്കിലൂടെ തന്നെയാണ് കാർബൺഡയോക്സൈഡിനെ കളയുന്നതും. ഇത്തരത്തിൽ വലിയ ധർമ്മം കാഴ്ചവയ്ക്കുന്ന മൂക്കുകളെ പലതരത്തിലുള്ള രോഗങ്ങൾ ബാധിക്കുന്നു.

അത്തരത്തിലുള്ള രോഗങ്ങളുടെ ഒരു പ്രധാന ലക്ഷണമായി തന്നെ കാണുന്ന ഒന്നാണ് മൂക്കിൽ നിന്ന് രക്തസ്രാവം വരിക എന്നത്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് രണ്ടായി നമുക്ക് തരംതിരിക്കാവുന്നതാണ്. ഒന്ന് മൂക്കിന്റെ മുൻവശത്തു നിന്നു വരുന്ന രക്തസ്രാവം.

മറ്റൊന്ന് മൂക്കിന്റെ പുറകിലൂടെ വരുന്ന രക്തസ്രാവം. അത് കഫത്തിലൂടെയും മറ്റും വായിലേക്കാണ് വരുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്. ലുക്കേമിയ , മറ്റു പല രോഗങ്ങളാലും ഇത്തരത്തിൽ മൂക്കിന്റെ മുൻഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാകാം. ഇത്തരത്തിൽ മൂക്കിന്റെ മുൻപിൽ നിന്ന് ഏറ്റവുമധികം രക്തസ്രാവം ഉണ്ടാകുന്നത് കുട്ടികളിലാണ്.

അവർ അവരുടെ ഇടവേള സമയങ്ങളിൽ മൂക്കിനുള്ളിൽ വിരലിട്ട് അവിടെ മുറിവുകൾ ഉണ്ടാവുകയും അവിടെനിന്ന് ചോര വരികയും ചെയ്യുന്നു. മൂക്കിൽ വിരൽ ഇടുമ്പോൾ അവിടെയുള്ള ചെറിയ രക്തധമനികൾ പൊട്ടുമ്പോഴാണ് ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാകുന്നത്. അതുപോലെ തന്നെ അമിതമായിട്ടുള്ള ചൂട് സഹിക്കാൻ ആകാതെയും മൂക്കിലെ ഞെരമ്പുകൾ പൊട്ടുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.