ഇന്ന് നാം ജീവിക്കുന്ന സമൂഹത്തെ ഒന്നടങ്കം കീഴ്പെടുത്തിരിക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുന്നതിന് കാരണം ഈ പ്രമേഹം തന്നെയാണ്. ഇതാണ് എല്ലാത്തിനേ കാരണം എന്ന് തിരിച്ചറിഞ്ഞാലും ഇന്നത്തെ സമൂഹം ഇത് കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു കാര്യവും സ്വീകരിക്കുന്നില്ല. ഇന്ന് സാക്ഷരതയിലും മറ്റെല്ലാ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുകയാണ്. എന്നിരുന്നാലും രോഗങ്ങൾ.
ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളെ നാം കണ്ടാലും കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് ആവശ്യമുള്ള ഊർജ്ജം ലഭിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുകയും ശരിയല്ലാത്ത രീതിയിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വഴി ശരീരത്തിലെ ആവശ്യത്തിലധികം ഊർജ്ജം ചെന്നെത്തുന്നു. ഇത്തരത്തിൽ അധികമായി തിന്ന ഊർജത്തെ ശരിയായ രീതിയിൽ ശരീരത്തിന് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അത് കൊഴുപ്പായി അടഞ്ഞുകൂടപ്പെടുന്നു.
ഇങ്ങനെയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക രോഗാവസ്ഥകളും ഉടലെടുക്കുന്നത്. ഇത്തരത്തിൽ ശരീരത്തിലേക്ക് കയറി ചെല്ലുന്ന അമിതമായ ഗ്ലൂക്കോസിന്റെ പരിണിതഫലമാണ് പ്രമേഹം എന്ന അവസ്ഥ. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നത് ഇൻസുലിൻ ശരീരത്തിലെ ആവശ്യമായ ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ കഴിയാതെ അവസ്ഥയാണ്.
ഈയൊരു അവസ്ഥയെയാണ് ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത്. ഇത്തരത്തിൽ ക്രമാതീതമായി ശരീരത്തിൽ ഷുഗർ വന്നുചേരുന്നത് വഴി അത് ശരീരത്തിൽ കെട്ടിക്കിടക്കുകയും അതുവഴി കിഡ്നി ലിവർ ഹാർട്ട് എന്നിങ്ങനെ ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിന് ദൂഷ്യമായി തന്നെ അത് ബാധിക്കുന്നു. അമിതമായി ആഹാരം കഴിക്കുന്നവരിലും അമിതഭാരമുള്ളവരിലും ഇത്തരത്തിൽ ഷുഗറിന്റെ സാധ്യത കൂടുതലായി കാണപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian