ഇന്ന് പൊതുവായി കണ്ടു വരുന്ന ഒന്നാണ് തലകറക്കം. നമ്മൾ സ്വയം കറങ്ങുന്നത് പോലെയോ നമുക്ക് ചുറ്റുമുള്ളത് കറങ്ങുന്നത് പോലെ തോന്നുന്ന അവസ്ഥയാണത്. പ്രായമായവരിലാണ് ഇത് ഇത് കൂടുതലായി കാണപ്പെടുന്നു. കൂടാതെ ഗർഭിണികളിലും ഇത് കാണപ്പെടുന്നു. കായികധ്വാനം കൂടുതലുള്ള ജോലികൾ ചെയ്യുന്നത് വഴിയും, കൂടുതൽ സ്ട്രെസ് ഉള്ള ജോലി ചെയ്യുന്നവരിലും, മറ്റു പല രോഗങ്ങളുടെ ലക്ഷണങ്ങൾ എന്ന നിലയിലും തലകറക്കം അനുഭവപ്പെടാറുണ്ട്.
ശരീരം അമിതമായി ക്ഷീണിക്കുന്ന മൂലമാണ് ഇത് ഉണ്ടാകുന്നത്. അതിനാൽ തലകറക്കത്തിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ക്ഷീണമാണ്.യഥാക്രമം ഭക്ഷണം കഴിക്കാത്തതും ഇതിനൊരു കാരണമാണ്. ശരീരത്തിലേക്ക് ആവശ്യമായ പോഷക വസ്തുക്കളുടെ അഭാവത്താലാണ് കൂടുതലായും തലകറക്കം കാണുന്നത്. അതിനാൽ തന്നെ ധാരാളം പോഷക ങ്ങൾ നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ ആഹാരരീതിയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പോഷകങ്ങൾ ധാരാളം അടങ്ങിയ പച്ചക്കറികൾ ഇലക്കറികൾ ചെറിയ മത്സ്യങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളെ വർധിപ്പിക്കാൻ സാധിക്കും. ഇതിനുള്ള ഒരു ഒറ്റമൂലിയാണ് നാം ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകുന്ന ഇഞ്ചിയും ഏലക്കായും ആണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. ആന്റിഓക്സൈഡ് ധാരാളം അടങ്ങിയ ഒരു പദാർത്ഥമാണ് ഇഞ്ചി.
ഇഞ്ചിയും ഏലക്കായും യഥാക്രമം വെള്ളത്തിൽ ചേർത്ത് നല്ല രീതിയിൽ തിളപ്പിക്കുക. ഇത് ചൂടാറിയതിനു ശേഷം അല്പം തേനും ചേർത്ത് കഴിക്കാവുന്നതാണ്. ഏറ്റവും അനുയോജ്യമായ ഒരു ഒറ്റമൂലിയാണ്. ഇത് തലച്ചോറിനെ ഉണർത്തുന്ന പോഷകങ്ങൾ നിറഞ്ഞ ഡ്രിങ്കാണ്. ഇതുകൂടാതെ തന്നെ കായിക അധ്വാനം ഉള്ള ജോലികൾ ചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് റെസ്റ്റ് എടുക്കുന്നത് വഴിനമുക്ക് ഈ തലക്കറക്കത്തെ മാറ്റാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.