ഇന്ന് വളരെയധികം കണ്ടുവരുന്ന ഒരു രോഗമാണ് കിഡ്നിഫെയിലിയർ.നമ്മുടെ ശരീരത്തിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി കാണപ്പെടുന്ന ഒന്നാണ് കിഡ്നി. നമ്മുടെ ശരീരത്തിലുള്ള മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് കിഡ്നിയുടെ ധർമ്മം നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന ഒരു അവയവം ആണ് ഇത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനവും ദാതു ലവണങ്ങളെ മെയിന്റ്റയിൻ ചെയ്യുന്നതും വൃക്കകളാണ്. കൂടാതെ എല്ലുകളെയും പല്ലുകളെയും ബലം നൽകുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതും വൃക്കകളാണ്.
വൃക്ക തകരാർ പലവിധത്തിൽ നമ്മളിൽ കാണുന്നു. എലിപ്പനി ഡെങ്കിപ്പനി എന്നിവയുടെ തുടർച്ചയായി കിഡ്നി ഫെയിലിയർ കാണുന്നു. കൂടാതെ സ്ഥിരമായുള്ള കിഡ്നി ഫെയിലിയർ ജനിതകരോഗങ്ങൾ മൂലവും കിഡ്നി സ്റ്റോൺ,അണുബാധ,ബിപി ഷുഗർ എന്നിവ കൊണ്ടും കിഡ്നി ഫെയിലിയർ വരാവുന്നതാണ് കിഡ്നി ഫംഗ്ഷൻ ടെസ്റ്റിലൂടെയും ബ്ലഡ് ടെസ്റ്റിലൂടെയും ഇത് തിരിച്ചറിയാവുന്നതാണ്. കിഡ്നി ഫെയിലിയർ ഉണ്ടാകുന്ന ഒരു വ്യക്തിക്ക് എച്ച്പിയുടെ അളവ് കുറവും യൂറിയയുടെ അളവ് കൂടുതലും ആയിരിക്കും.
പ്രധാന ലക്ഷണങ്ങളാണ് ക്ഷീണം രക്തത്തിലെ എച്ച്പിയുടെ അളവ് കുറയുന്നത് ഉറക്കക്കുറവ് ഇടയ്ക്കിടെ മൂത്രം ഒഴിക്കുന്നതിനുള്ള ടെൻഡൻസി മൂത്രത്തോടൊപ്പം ബ്ലഡ് മിക്സ് ആയി പോകുന്നത് മൂത്രത്തിലെ പത കാൽപാദങ്ങളിലെ നീര് വിശപ്പില്ലായ്മ ഓക്കാനം മസിലുകളുടെ കോച്ചി പിടുത്തം എന്നിവ.ഈ ലക്ഷണങ്ങളിൽ മൂന്നു മുതൽ നാലു വരെ ലക്ഷണങ്ങൾ തുടർച്ചയായി കാണുന്നതാണെങ്കിൽ എത്രയും പെട്ടെന്ന്ചികിത്സ തേടേണ്ടതാണ്. നമ്മുടെ ജീവിതരീതിയിൽ ഉണ്ടാവുന്ന മാറ്റം കൊണ്ട് സംഭവിക്കുന്ന ഒന്നാണ് ഇത് ഇതിനെ കുറയ്ക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക പുകവലി മദ്യപാനം.
എന്നിവ പൂർണമായി ഒഴിവാക്കുക അതോടൊപ്പം പ്രിസർവേറ്റീവ് ധാരാളം അടങ്ങിയിട്ടുള്ള സോഫ്റ്റ് ഉപയോഗം കുറയ്ക്കുക അമിതവണ്ണം കുറയ്ക്കുക നല്ലൊരു വ്യായാമ ശീലം പടുത്തുയർത്തുക എന്നിങ്ങനെ. കൊഴുപ്പ് മടങ്ങിയ റെഡ് കുറയ്ക്കുക. പ്രോട്ടീൻ ധാരാളം അടങ്ങിയ വെജിറ്റബിൾ കൂൺ പനീർ കടല എന്നിവ ഉപയോഗം കൂട്ടുക. അതുപോലെതന്നെ കൊഴുപ്പുകൾ അവോയിഡ് ചെയ്യുക. ഇതുവഴി ബിപിയും ഷുഗറും കുറയുകയും അതുവഴിയുള്ള കിഡ്നി തകരാറിനെ ഒരു പരിധിവരെ തടയാൻ കഴിയും. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ അതിനെ മറികടക്കുന്ന മാർഗങ്ങൾ സ്വീകരിക്കുക എന്നാണ് ഉചിതം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.