ആയുർവേദ മരുന്നുകളിലെ ഒരു പ്രധാനിയാണ് അയമോദകം. അയമോദകവും അയമോദകത്തിന്റെ ഇലകളും എല്ലാം മരുന്നുകളായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം ധാതുക്കളും നാരുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്ന ഒന്നാണ്. സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ അയമോദകം നല്ലൊരു പരിഹാരമാർഗ്ഗമാണ്.
കൂടാതെ പ്രസവാനന്തര ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണി എന്ന് വേണമെങ്കിൽ ഇതിനെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്. ഇതിൽ നാരുകൾ ധാരാളമായി തന്നെ ഉള്ളതിനാൽ നമ്മുടെ ശരീരത്തിലെ ദഹനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ തന്നെ ദഹന സംബന്ധമായുള്ള മലബന്ധം ഗ്യാസ്ട്രബിൾ വയറിലെ അൾസർ വായയിലെ അൾസർ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഇത് പരിഹരിക്കുന്നു.
അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇത് ഉപയോഗിക്കുന്നത് ഉത്തമമാണ്. അത്തരത്തിൽ അയമോദകം ഉപയോഗിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലെ ഗ്യാസ്ട്രബിളിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു പരിഹാരമാർഗമാണ് ഇതിൽ കാണുന്നത്. ഇതിനായി വെള്ളത്തിൽ അല്പം അയമോദകം ഇട്ട് തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.
വഴി ദഹനം ശരിയായവിധം നടത്തുകയും കെട്ടികിടക്കുന്ന എല്ലാ മലവും പുറന്തള്ളാൻ സാധിക്കുകയും ചെയ്യുന്നു. അതുവഴി കീഴ്വായു ശല്യവും ഗ്യാസ്ട്രബിളും വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നു. അന്റാസിഡുകൾ കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ആശ്വാസത്തേക്കാൾ പതിന്മടങ്ങാണ് ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് ഉണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.