ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ നേരിടുന്ന മറ്റൊരു രോഗാവസ്ഥയാണ് സന്ധിവേദനകൾ. സന്ധിവേദനകളിൽ തന്നെ ഏറ്റവും അധികം ആളുകളെ വലയ്ക്കുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. ശരീരത്തെ തന്നെ താങ്ങി നിർത്തുന്ന ഒന്നാണ് നമ്മുടെ മുട്ടുകൾ. അതിനാൽ തന്നെ അധിക ദൂരം നടക്കുമ്പോഴോ നിൽക്കുമ്പോഴോ എല്ലാം മുട്ട് വേദനയാണ് ഓരോരുത്തരിലും ഏറ്റവും അധികം കാണുന്നത്.
മുട്ടുവേദനകൾക്ക് ഇന്നത്തെ കാലത്തിൽ ഒരേയൊരു പ്രധാന കാരണമേയുള്ളൂ. അതാണ് മുട്ട് തേയ്മാനം. നമ്മുടെ മുട്ടിന്റെ ഭാഗത്തുള്ള രണ്ട് ജോയിന്റുകളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന ആ ഭാഗത്തുണ്ടാകുന്ന തേയ്മാനമാണ് ഇത്. തുടക്കത്തിൽ തരുണാസ്ഥി തേഞ്ഞു തുടങ്ങുകയും പിന്നീട് ഇടയിലുള്ള മുഴുവനായി തേഞ്ഞു പോവുകയും ചെയ്യുന്ന അവസ്ഥയാണ് മുട്ട് തേയ്മാനം എന്ന് പറയുന്നത്.
അതികഠിനമായിട്ടുള്ള മുട്ടുവേദനയാണ് ഇതുവഴി ഓരോരുത്തർക്കും ഉണ്ടാകുന്നത്. ഇതുവഴി നടക്കുവാനും സ്റ്റെപ്പുകൾ കയറുവാനും എല്ലാം സാധിക്കാതെ വരുന്നു. മുട്ട് തേയ്മാനം അത് അതിന്റെ അവസാന ഭാഗത്തേക്ക് എത്തുന്ന സമയമാണെങ്കിൽ മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം പോലും നടക്കുമ്പോൾ കേൾക്കാവുന്നതാണ്. ഇത്തരത്തിലുള്ള മുട്ടുവേദനയുടെ ഒരു കാരണമാണ് പ്രായാധിക്യം.
അതുപോലെ തന്നെ മറ്റൊരു കാരണം എന്ന് പറയുന്നത് അമിതഭാരമാണ്. ശരീരഭാരം കൂടി വരുന്നതുവഴി മുട്ടുകൾക്ക് അതിനു താങ്ങി നിർത്താൻ ആകാതെ വരുമ്പോൾ ഇത്തരത്തിൽ മുട്ട് തേയ്മാനം കാണുന്നു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ ഉണ്ടായിട്ടുണ്ടെങ്കിലും മുട്ടുതെയ്‌മാനം ഉണ്ടാകാവുന്നതാണ്. ഇത്തരത്തിലുള്ള നമുക്ക് മറികടക്കാൻ സാധിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.