Fibroid Treatment Malayalam : ഇന്നത്തെ കാലഘട്ടത്തിൽ മറ്റെല്ലാ രോഗങ്ങളെ പോലെ സ്ത്രീജന്യ രോഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ സ്ത്രീകൾ മാത്രം നേരിടുന്ന രോഗാവസ്ഥയാണ് ഗർഭാശയ മുഴകൾ. ഗർഭാശയം എന്ന് പറയുന്നത് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയിൽ ഏതെങ്കിലും തരത്തിലുള്ള മുഴകളോ മറ്റോ ഉണ്ടെങ്കിൽ അത് പല തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഇത്തരത്തിൽ ഗർഭാശയത്തിൽ മുഴകൾ ഉണ്ടെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാക്കുന്നത്. ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം ഒരു മാസത്തിൽ ഒന്നിൽ കൂടുതൽ തവണ ആർത്തവം ഉണ്ടാകുന്നത് വയറുവേദന എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ഇത്തരമൊരു ലക്ഷണങ്ങൾ കാണുമ്പോൾ അൾട്രാസൗണ്ട് എടുക്കുമ്പോഴാണ് ഗർഭാശയ മുഴകൾ തിരിച്ചറിയുന്നത്.
ഈ ഗർഭാശയമുഴ ചെറുതാണെങ്കിൽ മരുന്നുകൾ കൊണ്ട് ഇതിനെ മറികടക്കാൻ സാധിക്കും. അല്ലാത്തപക്ഷം ഇത് വളരെ വലുതാണെങ്കിൽ ഓപ്പൺ സർജറിയാണ് നാം ഓരോരുത്തരും ചെയ്യുന്നത്. എന്നാൽ ഇന്ന് മെഡിസിൻ വിഭാഗം വളരെയധികം വിപുലീകരിക്കപ്പെട്ടതിനാൽ തന്നെ ഓപ്പൺ സർജറി കൂടാതെ തന്നെ ഇത്തരത്തിലുള്ള ഗർഭാശയം മുഴകളെ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കും.
അത്തരം ഒരു മാർഗമാണ് ഇതിൽ പറയുന്നത്. ഇതിനെ യൂട്രസ് ഫൈബ്രോയ്ഡ് എംപോളിസിഷൻ എന്നാണ് പറയുന്നത്. ഇത് ഏകദേശം ആൻജിയോപ്ലാസ്റ്റിയോട് സമാനമായിട്ടുള്ള ഒന്നാണ്. ഇത് കൈകളിലൂടെ ചെറിയ ട്യൂബുകൾ ഗർഭാശയത്തിലേക്ക് കടത്തിവിട്ട് അതിലൂടെ ഒരു മരുന്ന് ഇഞ്ചക്ട് ചെയ്ത് ഗർഭാശയം മുഴയെ കരിയിച്ചു കളയുന്ന ഒരു പ്രൊസീജർ ആണ് ഇത്. തുടർന്ന് വീഡിയോ കാണുക.