Varicose veins treatment medicine : ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലുകളെയാണ് ഈ വെരിക്കോസ് വെയിൻ ബാധിക്കുന്നത്. കാലുകളിലേക്കുള്ള രക്തയോട്ടം പൂർണമായും നിലക്കുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ ഹൃദയ ധമനികളിലേക്ക് ശരീരത്തിന്റെ പല ഭാഗത്തുനിന്നും അശുദ്ധരക്തം എത്തിക്കുകയും ഹൃദയത്തിൽ വച്ച് അത് ശുദ്ധീകരിക്കപ്പെട്ട് തിരികെ ആ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ കാലുകളിലെ അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ധമനികളിലെ വാൽവുകളിൽ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ രക്തപ്രവാഹം തടസ്സപ്പെടുകയും അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുകയും അതുവഴി വെരിക്കോസ് വെയിൻ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകുമ്പോൾ അവിടെയുള്ള ഞരമ്പുകൾ തടിച്ചുവീർത്ത് നീല നിറത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്നതായി കാണാൻ സാധിക്കും.
ചീത്ത രക്തം അവിടെ കെട്ടിക്കിടക്കുന്നു എന്നുള്ളതാണ് ഇത്തരത്തിൽ ഞരമ്പുകൾ വീർത്തിരിക്കുന്നത്. പിന്നീട് കാലുവേദന കാല് പുകച്ചിൽ കടച്ചിൽ കാലിലെ മറ്റ് അസ്വസ്ഥതകൾ ആയി ഇത് മാറപ്പെടുന്നു. ഇതോടൊപ്പം തന്നെ കാലുകളിൽ ചെറിയ കറുത്ത പാടുകൾ വരികയും പിന്നീട് അത് പൊട്ടി അൾസറുകൾ രൂപം കൊള്ളുകയും ചെയ്യുന്നു. ഇത് ഏറ്റവും അധികമായി കാണുന്നത് അമിത നേരം നിന്ന് ജോലി ചെയ്യുന്നവരിലാണ്.
ജീവിതശൈലികൾ മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ആയതിനാൽ തന്നെ ജീവിതശൈലിലൂടെ ഇത് പൂർണമായി മാറ്റുവാൻ സാധിക്കും. അതിനായി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് ഇതിനെ യഥാവിതം തിരിച്ചറിയുക എന്നുള്ളതാണ്. പിന്നീട് ഇതിനെ മറികടക്കുന്നതിനുവേണ്ടി ആഹാരത്തിൽ പൂർണമായി മാറ്റം വരുത്തുകയും അതോടൊപ്പം തന്നെ വ്യായാമം തുടരുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.