ശ്വസനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം രോഗങ്ങളെ കുറിച്ച് ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ജീവനെ തന്നെ പിടിച്ചുനിർത്തുന്ന ഒന്നാണ് ശ്വസനം എന്ന പ്രക്രിയ. ശ്വസനം എന്ന പ്രക്രിയയിലൂടെ നാം ഓരോരുത്തരും അന്തരീക്ഷത്തിലുള്ള ഓക്സിജനെ ശ്വസിക്കുകയും ശരീരത്തിലുള്ള കാർബൺഡയോക്സൈഡിനെ പുറന്തള്ളുകയും ആണ് ചെയ്യുന്നത്. ശ്വസിക്കുന്ന ഈ ഓക്സിജനാണ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായിട്ടുള്ളത്.

ഇത്തരത്തിൽ മൂക്കിലൂടെ നാം ശ്വസിക്കുമ്പോൾ അത് സൈനസിലൂടെ ശുദ്ധീകരിക്കപ്പെട്ട് ശരീരത്തിന് അകത്തേക്ക് കടക്കുകയും രക്തത്തിലൂടെ അവ എല്ലാ അവയവങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ശ്വസന പ്രക്രിയയെ വെട്ടിലാക്കുന്ന രോഗങ്ങളാണ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ. ഇന്ന് പലതരത്തിലുള്ള ശ്വാസകോശ സംബന്ധ രോഗങ്ങളാണ് ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ആസ്മ അലർജി എന്നിങ്ങനെ ഒട്ടനവധിയാണ് ഇവ. പണ്ടുകാലത്ത് പ്രായമായവരിൽ കണ്ടിരുന്ന ഇത്തരം രോഗങ്ങൾ ഇന്ന് കുട്ടികളിൽ പോലും സർവ്വ സാധാരണമായി തന്നെ കാണാൻ സാധിക്കുന്നു.

അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ശ്വാസകോശസംബന്ധം ആയിട്ടുള്ള ഒരു രോഗമാണ് ആസ്മ. ഇത് ശ്വാസനാളത്തെ ബാധിക്കുന്ന ഭാഗികമായോ മുഴുവനായോ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. ശ്വാസംമുട്ടൽ ചുമ നെഞ്ചുവേദന എന്നിങ്ങനെയുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്.

ഇത്തരത്തിലുള്ള പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. അതിൽ ആദ്യത്തേതാണ് അലർജിക് ആസ്മ. കുട്ടികളിൽ ആണ് ഈ ആത്മാക്കു കൂടുതലായും കാണുവാൻ സാധിക്കുന്നത്. ഇത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പൊടി മലിനീകരണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ഉണ്ടാകുന്നവയാണ്. പലതരത്തിലുള്ള അലർജി ടെസ്റ്റിലൂടെ ഇത് തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.