ഇന്ന് പ്രായമാകുന്നവരിൽ ഏറ്റവും അധികം കാണുന്ന ഒരു പ്രശ്നമാണ് സന്ധിവാതം. ശരീരത്തിലെ പ്രധാന ജോയിന്റുകളിൽ ഉണ്ടാകുന്ന തേയ്മാനങ്ങൾ ആണ് ഇത്. ഇത് ഏത് ജോയിന്റുകളിൽ ഉണ്ടാകുമെങ്കിലും ഇത് കൂടുതലായി ഇന്നത്തെ സമൂഹത്തിൽ കാണുന്നത് മുട്ടകളിലാണ്. മുട്ടുകളിൽ തേയ്മാനം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. വളരെയേറെ ബുദ്ധിമുട്ടാണ് ഇതുവഴി ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത്തരത്തിൽ മുട്ടുകളിൽ തേയ്മാനം.
ഉണ്ടാകുമ്പോൾ മുട്ടുകളിൽ നീര് തൂങ്ങി നിൽക്കുന്നതായി കാണുന്നു. ഇതുവഴി അവർക്ക് ശരിയായി വിധം നടക്കുവാൻ വളരെ കഴിയാതെ വരുന്നു. ഇത്തരത്തിൽ സന്ധിവാതം ഉണ്ടാകുമ്പോൾ അതുപോലെ തന്നെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. കുറെ നേരം നടക്കുമ്പോഴേക്കും മുട്ട് കഴപ്പ് നടക്കുമ്പോൾ ഉള്ള വേദന സ്റ്റെപ്പ് കയറുമ്പോൾ ഉള്ള വേദന നടക്കുമ്പോൾ മുട്ടുകളുടെ ഭാഗത്ത് ഉണ്ടാകുന്ന ചെറിയ ശബ്ദങ്ങൾ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നു.
അതോടൊപ്പം തന്നെ കാൽമുട്ടുകളിൽ നീരുകൾ തൂങ്ങിനിൽക്കുന്നതായി കാണാം. ഇത്തരത്തിലുള്ള സന്ധിവാതം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് പ്രായമാണ്. പ്രായം കൂടുന്തോറും എല്ലുകൾക്ക് തേയ്മാനം സ്വാഭാവികമായി തന്നെ ഉണ്ടാകുന്നു. മറ്റൊരു കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള ഭാരമാണ്. ശരീരഭാരം ക്രമാതീതമായി കൂടുകയും അതുവഴി മുട്ടുകൾക്ക് അഭാരത്തെ താങ്ങി നിർത്താൻ സാധിക്കാതെ വരികയും.
ചെയ്യുമ്പോൾ ഇത്തരത്തിൽ തേയ്മാനങ്ങൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള തേയ്മാനങ്ങൾ പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇന്ന് അധികമായി കാണുന്നത്. സ്ത്രീകളിൽ ആർത്തവവിരാമം ഉണ്ടാകുമ്പോൾ അവരുടെ സംരക്ഷണത്തിന് നിൽക്കുന്ന സ്ത്രീ ഹോർമോണുകളുടെ അഭാവം നേരിടുകയും അതുവഴി ഇത്തരത്തിലുള്ള രോഗങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.