ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ അമിതമായിട്ടുള്ള കൊളസ്ട്രോൾ. കൊളസ്ട്രോൾ എന്നത് ശരീരത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. ഹോർമോണുകളുടെ ഉൽപാദനത്തിനും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ അത്യാവശ്യമാണ്. ശരീരത്തിൽ പ്രധാനമായും രണ്ടുവിധത്തിലാണ് കൊളസ്ട്രോളുകൾ ഉള്ളത്. നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോളും.
ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോളും ആണ് ഇവ. ഇതിൽ നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ ആണ് ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി തന്നെ വേണ്ടത്. എന്നാൽ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അധികമാകുമ്പോൾ അത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അവിടുത്തെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലുകളിലാണ് ഇത് പറ്റി പിടിച്ചിരിക്കുന്നത് എങ്കിൽ അത് ഹൃദയാഘാതം.
സ്ട്രോക്ക് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ തന്നെ ശരീരത്തിൽ കൊഴുപ്പുകൾ അധികമായി എത്തുകയാണെങ്കിൽ അത് ശരിഭാരം വർധിക്കുന്നതിനും അതുവഴി മറ്റു പല രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകാം. ഇത്തരത്തിൽ കൊളസ്ട്രോൾ അധികമാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാകുന്നത്. ഇത്തരമൊരു അവസ്ഥയിൽ ഏറ്റുമാദ്യം ഉണ്ടാകുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് നെഞ്ച് വേദനയാണ്.
അടിക്കടി നെഞ്ചുവേദന ഉണ്ടാകുന്നു. ഹൃദയത്തിന്റെ ധമനികളിലേക്ക് രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ ശരിയായ രീതിയിൽ നടക്കാത്തതിനാൽ ആണ് ഇത്തരത്തിൽ നെഞ്ചു വേദന ഉണ്ടാകുന്നത്. കൂടാതെ കാലുകളിൽ തരിപ്പ് മരവിപ്പ് അമിതമായിട്ടുള്ള ക്ഷീണം തളർച്ച എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക എന്നിങ്ങനെയുള്ളവയെല്ലാം അമിതമായി ശരീരത്തിൽ കൊളസ്ട്രോൾ ഉള്ളതിന്റെ മറ്റു ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.