Earwax Buildup : ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇയർ വാക്സ് അഥവാ ചെവി യിലെ അഴുക്ക്. നാം ഇത് നിശ്ചിത ഇടവേളയിൽ എടുത്തു കളയാറുള്ളതാണ്. ചെവിയിൽ വാക്സ് വന്ന് അടയുമ്പോൾ നമുക്ക് പല അസ്വസ്ഥതകൾ തോന്നാറുണ്ട്. ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു മുമ്പ് തന്നെ നാം ഇത് എടുത്തു കളയാറാണ് പതിവ്. ഇതിനായി നാം കൂടുതലായി ഉപയോഗിക്കാറ് ബഡ്സുകളാണ്.
ചിലപ്പോൾ ചില ആളുകൾ സൂചിയും തൂവലുകളും ഒക്കെ ഇതിന് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം രീതികൾ വഴി ചെവിയിലെ വാക്സ് എടുത്തു കളയുന്നത് ചെവിക്ക് ദോഷമേ ചെയ്യുകയുള്ളൂ. ഇത് നമ്മുടെ കേൾവി ശക്തിയെ തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാകാൻ സാധ്യതയുണ്ട്. ചെവിയിലെ വാക്സ് എന്ന് പറയുന്നത് യാഥാർത്ഥ്യത്തിൽ നമുക്കൊരു അനുഗ്രഹം തന്നെയാണ്. ചെവിയുടെ ഉള്ളിലേക്ക് എത്താവുന്ന അഴുക്കിനേയും പൊടിയേയും.
ചെവിക്കുള്ളിലെ ഗ്ലാൻഡ് അതിനെ തടഞ്ഞു നിർത്തി രൂപം കൊള്ളുന്ന ഒന്നാണ് ഈ വാക്സ്. ചെവിക്കുള്ളിലെ സെബേഷ്യസ് ഗ്ലാൻഡ് ആണ് ഇയർ വാക്സ് പുറപ്പെടുവിക്കുന്നത്. ഇത് മൂലം നമ്മുടെ ശരീരത്തിലേക്ക് വരുന്ന പൊടികളും അഴുക്കുകളും ഉള്ളിലേക്ക് കയറാതിരിക്കാൻ വേണ്ടി വാക്സ് രൂപം കൊള്ളുന്നു.
ഇത്തരത്തിലുള്ള വാക്സ് സ്വയം പുറന്തള്ളപ്പെടുന്ന ഒന്നാണ്. അതിനാൽ തന്നെ നാം മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് അത് ക്ലീൻ ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നാൽ ഇങ്ങനെ ബഡ്സും തൂവലുകളും മറ്റും ഇട്ട് നാം ക്ലീൻ ചെയ്യുമ്പോൾ അത് കൂടുതൽ ഉള്ളിലേക്ക് പോകാനാണ് കാരണമാകുന്നത്. കൂടാതെ അത് ചെവിയുടെ ഭാഗത്ത് കുത്തുകയാണെങ്കിൽ വേദനയും ഉണ്ടാവുകയും അത് കേൾവി ശക്തിയെ തന്നെ ബാധിക്കാവുന്നതുമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs