അമിതമായി മുടികൊഴിച്ചിൽ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഒരു സൗന്ദര്യ പ്രശ്നം എന്നുള്ളതിൽ ഉപരി ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. അമിതമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം വഴിയും അതുപോലെതന്നെ മറ്റു പല രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ കാണാവുന്നതാണ്. ഇത്തരത്തിൽ അമിതമായി മുടികൊഴിയുന്നത് നമുക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ്.

ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ മറികടക്കുന്നതിനു വേണ്ടി പലതരത്തിലുള്ള ഷാമ്പുകളും ഓയിലുകളും ഹെയർ പാക്കുകളും കാച്ചിയ എണ്ണകളും എല്ലാം മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നിരുന്നാലും ചിലരിൽ യാതൊരു മാറ്റവും ഉണ്ടാകണമെന്നില്ല. അത്തരത്തിൽ പല പ്രോഡക്ടുകളും ഉപയോഗിച്ചിട്ടും മുടികൊഴിച്ചിലിന് യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാത്തതിന്റെ പിന്നിലുള്ള ഒരു കാരണമാണ് വിറ്റാമിൻ ഡി ഡെഫിഷ്യൻസി എന്നത്.

വിറ്റാമിൻ ഡി യുടെ അഭാവം നേരിടുകയാണെങ്കിൽ മുടികൊഴിച്ചിൽ കൂടുകയും മുടികൾ വളരുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. ഇന്ന് ഏറ്റവും അധികം മുടികൊഴിച്ചിൽ നേരിടുന്ന ആളുകളുടെ ഒരു പ്രശ്നം ഇതുതന്നെയാണ്. ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിൻ ഏറ്റവും അധികം ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇത്തരത്തിൽ രാവിലെയുള്ള ഇളം സൂര പ്രകാശം കൊള്ളുവാനോ.

മറ്റും നമുക്ക് നേരം ഉണ്ടാകാറില്ല. ഇതുതന്നെയാണ് വൈറ്റമിൻ D ഡെഫിഷ്യൻസിയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും. ഇത്തരത്തിൽ മുടികൊഴിച്ചിൽ നേരിടുന്നവർ ആണെങ്കിൽ വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തു അതിനെ മറികടക്കുന്നതിന് വേണ്ടിയുള്ള സപ്ലിമെന്റുകൾ സ്വീകരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള സപ്ലിമെന്റുകൾ സ്വീകരിക്കുമ്പോൾ വൈദ്യസഹായം തേടേണ്ടതും അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.