ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു മുൻപ് ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ സർവ്വസാധാരണമായി തന്നെ കാണുന്ന ഒരു രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ ഇത് കണ്ടുവരുന്നു. പണ്ടുകാലങ്ങളിലും ഈ രോഗം ഉണ്ടായിരുന്നെങ്കിലും ഇത് പ്രായമായവരിൽ മാത്രമാണ് കണ്ടിരുന്നത്. ഇന്നത്തെ കാലത്ത് ഇത്തരം ഒരു രോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ വ്യാപിക്കുന്നതിലെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്.

ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടെ ആഹാര രീതിയിലും മാറ്റങ്ങൾ വരുകയും ധാരാളം കൊഴുപ്പുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും ചങ്ക് ഫുഡുകളും മറ്റും കഴിക്കുന്നു. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറിച്ചെല്ലുന്ന ഭക്ഷണങ്ങൾ കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും രക്തത്തിൽ എത്തിക്കുകയും അവ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹൃദയത്തിന്റെ പേശികളുടെ പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങളും.

ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളിൽ കൊളസ്ട്രോളും ഷുഗറും വിഷാംശങ്ങളും അടിഞ്ഞുകൂടി ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ആണ് ഹൃദയാഘാതം അഥവാ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത്. ഇന്നത്തെ മരണകാരണങ്ങളിൽ ഒന്നാമത്തെ സ്ഥാനമാണ് ഈ ഹാർട്ടറ്റാക്കിനെ ഉള്ളത്. ഇത്തരത്തിൽ രക്തത്തിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞുപോകുകയും രക്തയോട്ടം പൂർണമായോ ഭാഗികമായോ.

തടസ്സപ്പെടുകയും ചെയ്യുന്നു. ശ്വസിക്കുന്ന ഓക്സിജനെ അവയവങ്ങളിലേക്ക് എത്തിക്കുന്ന ധർമ്മം നിർവഹിക്കുന്ന രക്തം അതിനാൽ തന്നെ ഹൃദയഭാഗങ്ങളിലേക്ക് എത്താതെ വരികയും അതുമൂലം ഹാർട്ടറ്റാക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ഹൃദയഭാഗത്ത് വേദന ഉണ്ടാകുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.