ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനും ഇല്ല. കണ്ടു നോക്കൂ…| Turmeric lemon water benefits

Turmeric lemon water benefits : നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് മഞ്ഞളും നാരങ്ങയും. ഇവ രണ്ടും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഔഷധങ്ങൾ തന്നെയാണ്. ഇവ രണ്ടിലും ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് പോലെ മഞ്ഞളിൽ കുറുക്കുമിൻ എന്ന ആന്റിഓക്സൈഡും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന് മികച്ചതാണ്.

അതിനാൽ തന്നെ നാരങ്ങയും മഞ്ഞളും ചേർന്നുള്ള ഡ്രിങ്ക് ദിവസവും കുടിക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന ജലദോഷം ചുമ പനി മുതൽ ആയിട്ടുള്ള ഒട്ടനവധി രോഗങ്ങളെ കുറയ്ക്കുന്നു. അതോടൊപ്പം തന്നെ ഇവ രണ്ടും ദഹനത്തിനെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്. അതിനാൽ തന്നെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന മലബന്ധം മുതലായിട്ടുള്ള ഒട്ടനവധി രോഗങ്ങളെ ഇത് കുറയ്ക്കാൻ സഹായിക്കുന്നു.

കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ക്യാൻസർ കോശങ്ങളെ നിസംശയം കൊല്ലുവാൻ ശക്തിയുള്ള ഒന്നുതന്നെയാണ് ചെറുനാരങ്ങയും മഞ്ഞളും. അതുപോലെ തന്നെ ഇവ രണ്ടും നമ്മുടെ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളിനും ഷുഗറിനും കുറയ്ക്കുന്നു. ഇവ രണ്ടും കുറയ്ക്കുന്നതിനാൽ ഇത് ശരീരഭാരം കുറയ്ക്കുന്നതിന് അത്യുത്തമമാണ്.

അതുപോലെ തന്നെ ഹൃദയരോഗങ്ങളെ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ശാരീരിക വേദനയെ പ്രതിരോധിക്കാനും നീർക്കെട്ടിനെ മറികടക്കാനും ഇത് സഹായിക്കുന്നു. കൂടാതെ നാരങ്ങയും മഞ്ഞളും കലർന്ന വെള്ളം ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ടോക്സിനുകളെ പൂർണമായി പുറന്തള്ളാൻ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.