ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ… ഇനി ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാം…

ചില ആരോഗ്യപ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ശരീരത്തിന് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ കാണുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ പറയാൻ പോലും മടിക്കുന്നവരാണ് നമ്മുടെ പലരും. അത്തരത്തിൽ ഒന്നാണ് പൈൽസ്. മലദ്വാരത്തിന്റെ ഉള്ളിൽ മല അധികം കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ മലം അധികം തവണ ഇളകി വരുമ്പോഴും ഉണ്ടാക്കുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ഇത് സംഭവിക്കുന്നവരിൽ ശക്തമായ വേദന ഉണ്ടാകാറുണ്ട്. മലദ്വാരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരയുന്ന അത്രയും വേദനയും പുകച്ചിലും ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാവുക എന്നിവ നിരവധി പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടുള്ള പ്രശ്നമാണ്.

മലദ്വാരത്തെ ആശ്രയിച്ച് വരുന്നതുകൊണ്ടു തന്നെ ആളുകൾ ഇതിനെ പൈൽസ് അഥവാ മൂലക്കുരു വായാണ് കരുതുന്നത്. എന്നാൽ ഇത് ഫിഷർ എന്ന രോഗവസ്ഥ ആണ് ഇത്. ഫിഷർ എന്ന രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിൽ അവസാന ഭാഗത്ത് ഉണ്ടാകുന്ന ഒരു പൊട്ടലാണ്. നമ്മുടെ തൊലിയേക്കാൾ മൃതുവായ ഭാഗത്ത് കൂടി മലം കട്ടിയായി പോകുമ്പോൾ സംഭവിക്കുന്ന മുറിവാണ് ഇത്. ശക്തമായ വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക. മല പോയി കഴിഞ്ഞാലും ഒന്ന് രണ്ട് മണിക്കൂർ നേരത്തേക്ക് ഇതിന്റെ വേദനയും പുകച്ചിലും കാണാറുണ്ട്.


മലദ്വാരത്തെ ആശ്രയിച്ചു വരുന്ന മറ്റു രണ്ടു രോഗാവസ്ഥകളാണ് പൈൽസ് അതുപോലെ തന്നെ ഫെസ്റ്റില. ഇതിൽ പൈൽസ് പൊതുവേ വേദന ഇല്ലാത്ത രോഗമാണ്. നമ്മുടെ മലദ്വാരത്തിന്റെ അകത്ത് സാധാരണയായി കാണുന്ന രക്ത കുഴൽ വികസിച്ചു പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈൽസ്. പൈൽസ് എന്ന രോഗം പൊതുവെ മല ബന്ധമുള്ള ആളുകളിലാണ് കണ്ടുവരുന്നത്. മലബന്ധം മൂലം അമിതമായി മുക്കേണ്ടി വരുന്നത് കൊണ്ട് നമ്മുടെ മലാശയത്തിന്റെ അകത്തുള്ള പ്രഷർ കൂടുകയും രക്തക്കുഴലുകൾ പുറത്തേക്ക് തള്ളി വരികയും ചെയ്യുന്ന അവസ്ഥയാണ് പൈൽസ്.

ഇത് തുടക്കത്തിൽ വേദന ഇല്ലാത്ത രോഗമാണ്. പൈൽസ് വർദ്ധിച്ചു കോംപ്ലിക്കേഷൻ വന്നാൽ മാത്രമേ വേദന ഉണ്ടാകുന്നത്. ഇനി ഫിസ്റ്റുല എന്ന രോഗം നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിൽ അണുബാധ വന്ന് അത് ഒരു കുരുവായി മാറുകയും പിന്നീട് അത് ഒരു പഴുപ്പ് അണുക്കളും പൊട്ടി ഒലിച്ചു മലദ്വാരത്തിന്റെ ഏതെങ്കിലും വശത്തുള്ള തൊലി പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഇത്. ഫൈസ്റ്റുലയിൽ പുറത്തേക്കുള്ള ഓപ്പണിങ് അടഞ്ഞു പഴുപ്പ് കെട്ടി കൂടി ഒരു കുരുവായി മാറുമ്പോഴാണ് വേദന ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *