കൈകളിലും കാലുകളിലും അധികമായി കാണുന്ന ഫംഗസ് രോഗങ്ങളെ ചെറുക്കുവാൻ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരും പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. ചില പ്രശ്നങ്ങൾ തുടക്കത്തിൽ നിസ്സാരമായിട്ടാണ് കാണുന്നതെങ്കിലും പിന്നീട് അതിന്റെ ഭീകരത വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഫംഗസ് ബാധകൾ. ഫംഗസ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒന്നാണ്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനേ ഫംഗസുകൾക്ക് വലിയ പങ്കുണ്ട്.

എന്നാൽ ഇവ ക്രമാതീതമായി നമ്മുടെ സ്കിന്നുകളിൽ അടിഞ്ഞുകൂടുകയും അത് പെറ്റ് പെരുകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുകയാണെങ്കിൽ അത് പലതരത്തിലുള്ള സ്കിൻ ഡിസീസിനെ കാരണമാകുന്നു. അതുവഴി സ്കിന്നിൽ ചൊറിച്ചിൽ പൊട്ടൽ വരൾച്ച എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ഫംഗസ് അണുബാധകൾ കൂടുതലായും കൈകൾ കാലുകൾ സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള അവസ്ഥയെ പൂർണമായും പരിഹരിക്കണമെങ്കിൽ ശരീരശുദ്ധി വരുത്തുകയാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് വസ്ത്രങ്ങളും ഷൂവും സോക്സും എല്ലാം നല്ലവണ്ണം ചൂടുവെള്ളത്തിൽ കഴുകി ഉണക്കുക എന്നുള്ളതാണ്. ഇത് നമ്മുടെ ഫംഗസ് ബാധകളെ ചെറുക്കുന്നതിന് സഹായകരമാകുന്നു. ചില ആളുകൾക്ക് ഇത്തരത്തിൽ അടിക്കടി ഫംഗസ് ബാധകൾ ഉണ്ടാവുന്നതായി കാണാൻ സാധിക്കും.

അവർ അതിന്റെ യഥാർത്ഥ കാരണങ്ങളെ കണ്ടു അവ മറികടക്കാൻ ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ നമ്മുടെ സ്കിന്നിൽ ഫംഗസ് മൂലം ഉണ്ടാകുന്ന അണുബാധകൾക്കുള്ള പ്രധാന കാരണം എന്ന് പറയുന്നത് കുടലിൽ ഫംഗസുകളുടെ അമിതവളർച്ചയാണ്. ഇത്തരത്തിൽ കുടലിൽ ഫംഗസുകൾ ധാരാളമായി ഉണ്ടോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.