എല്ലാവരും അറിഞ്ഞിരിക്കേണ്ട എല്ലാവർക്കും ജീവിതത്തിൽ ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പലരും നമ്മുടെ ജീവിത ശൈലി മാറ്റനായി അതുപോലെതന്നെ ഭക്ഷണത്തിൽ ഡയറ്റ് എടുക്കുന്നതിന് ഭാഗമായി. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ഓട്സ് കഴിക്കുന്നവരാണ്. അത്രയേറെ ആരൊഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ് എന്ന കാരണത്തിൽ സംശയം വേണ്ട. ഫൈബറിന്റെ കലവറയായ ഓട്സ് ഏതു പ്രായക്കാർക്കും രോഗികൾക്കും വളരെയധികം സഹായം ആകുന്ന ഒന്നാണ്. വെറുമൊരു ഭക്ഷണം മാത്രമല്ല ഓട്സ് ആരോഗ്യത്തിന്റെ കലവറ കൂടിയാണ്.
പലരോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇതിൽനിന്ന് കൂടുതൽ എനർജി ലഭിക്കുന്നു. ഇതിൽ നാരുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ കാർബോഹൈഡ്രേറ്റ് മിനറൽസ് വൈറ്റെമിൻസ് ആന്റി ഓസിഡന്റ്റുകൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് എങ്കിലും. ഇത് ഏതെല്ലാം രീതിയിൽ കഴിക്കണം എന്ന കാര്യം പലർക്കും അറിയില്ല. ഇത് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമേ ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുകയുള്ളൂ.
ആരോഗ്യകരമായ രീതിയിൽ ഇത് എങ്ങനെയെല്ലാം കഴിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരിക്കലും ഓട്സ് മധുരം ചേർത്ത് കഴിക്കരുത്. അതുപോലെതന്നെ കുറച്ച് മധുരം വേണമെങ്കിൽ ഓട്സ് തയ്യാറാക്കിയശേഷം പിന്നീട് തേൻ ചേർത്തു കൊടുത്താൽ മതി. മധുരം ചേർക്കാതെ ഓട്സ് കഴിക്കുന്നതാണ് ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നത്. എന്നാൽ പഞ്ചസാരയുടെ പകരമായി തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. ഫ്ലാവറുകൾ ചേർന്ന് ഓട്സ് പലരും കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കഴിക്കുന്നതുകൊണ്ട് യാതൊരു ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നില്ല എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പാക്ക് ചെയ്തു വാങ്ങിക്കുന്ന ഓട്സിൽ പലവിധത്തിലുള്ള ഫ്ലേവറുകൾ ചേർക്കുന്നുണ്ട്. ഇതെല്ലാം തന്നെ അമിതമായ കലോറി അടങ്ങിയിട്ടുള്ളതാണ്. അതു കൊണ്ട് പ്ലയിൻ ഓട്സ് കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക. യാതൊരുവിധത്തിലുള്ള ഫ്ലേവറുകളും ചേർക്കാതെ പ്ലയിൻ ഓട്സ് ചേർക്കുമ്പോൾ മാത്രമേ ആരോഗ്യം വർധിക്കാൻ സഹായിക്കുകയുള്ളൂ. ഓട്സിന് സ്വാത് വർദ്ധിക്കാനായി പലരും സിറപ്പുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് തടി വർദ്ധിക്കാനായി കാരണം ആകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena