രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. ആദ്യ കാലഘട്ടങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ ബ്ലഡ് പ്രഷർ ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും സർവ്വ സാധാരണമായി കാണുന്നു. പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള ബ്ലഡ് പ്രഷർ കൂടുതൽ നിൽക്കുന്നതിന് ആയിട്ടുള്ളത്. അതിൽ ഏറ്റവും ആദ്യത്തേത് മാനസികമായുള്ള സമ്മർദ്ദങ്ങൾ തന്നെയാണ്.

അമിതമായി ഡിപ്രഷൻ എന്നിങ്ങനെയുള്ള അവസ്ഥ അനുഭവിക്കുന്നവർ അമിതമായി ഫാസ്റ്റ് ഫുഡ്ഡുകളും ജങ്ക് ഫുഡുകളും സോഡിയവും കഴിക്കുന്നവരിലും സ്ഥിരമായി കൂർക്കം വലിക്കുന്നവരിലും ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടി നിൽക്കുന്നതായി കാണാൻ സാധിക്കുന്നു. ഏതൊരു വ്യക്തിയുടെയും ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നത് അയാളുടെ പ്രായപരിധി കണക്കിലാക്കി കൊണ്ടാണ്. പ്രായപരിധി നോക്കിക്കൊണ്ട് തന്നെയാണ് അവർക്ക് മരുന്നുകൾ നൽകുന്നതും. ഇത്തരത്തിൽ ബിപി കൂടുതലായി നില നിൽക്കുകയാണെങ്കിൽ.

രക്തക്കുഴലുകളിലൂടെ രക്തം പമ്പ് ചെയ്യുന്നതിന് വേഗത കൂടുകയും അതുവഴി രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നതിനുള്ള സാധ്യതകൾ ഏറുകയും ചെയ്യുന്നു. ഇത്തരത്തിൽ കൂടുതലായി രക്ത കുഴലുകൾ പൊട്ടിപ്പോകുമ്പോൾ അത് രക്തത്തിൽ ബ്ലോക്ക് ഉണ്ടാകുന്നതിനും സ്ട്രോക്ക് ഹൃദയാഘാതം ഹാർട്ട്‌ ബ്ലോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.

ഇവ രണ്ടായി തരംതിരിക്കാവുന്നതാണ് പ്രൈമറിയും സെക്കൻഡറിയും. പ്രൈമറി എന്ന് ഉദ്ദേശിക്കുന്നത് ജീവിതശൈലിലെ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. അമിതമായി വണ്ണമുള്ളവർ പാരമ്പര്യം ഘടകം ആയവരിലും ഉണ്ടാകുന്നതാണ്. സെക്കൻഡറി എന്ന് പറയുന്നത് വേറെ എന്തെങ്കിലും രോഗങ്ങൾ കൊണ്ടുവരുന്നത് അല്ലെങ്കിൽ ഏതെങ്കിലും രോഗത്തിന്റെ മരുന്നുകൾ കഴിച്ചതിന്റെ ഫലമായി വരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.