വർഷങ്ങളായി നാം ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. വളരെ നിസ്സാരക്കാരനായി നമ്മുടെ ശരീരത്തിൽ ഉടലെടുക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇത്. ഇത് നിസ്സാരമാണെങ്കിലും ഇതിന്റെ അനന്തരഫലങ്ങൾ വളരെ വലുതാണ്. നമ്മുടെ ലിവറിന്റെയും കിഡ്നിയുടെയും ഹാർട്ടിന്റെയും എല്ലാ പ്രവർത്തനം നിശ്ചലമാക്കാൻ ഈ പ്രമേഹത്തിന് കഴിവുണ്ട്. നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിവരുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ഗ്ലൂക്കോസിന്റെ.
അളവ് കൂടി വരുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ഗ്ലൂക്കോസിന്റെ കണ്ടന്റ് കൂടുതലായതിനാൽ ആണ്. ഇത്തരത്തിലുള്ള പ്രമേഹം രണ്ടായി തരംതിരിക്കാവുന്നതാണ്. ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും. ടൈപ്പ് വൺ പ്രമേഹം എന്നു പറയുന്നത് കുട്ടികളിൽ ജനിതകപരമായി കാണുന്ന പ്രമേഹമാണ്. ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഇത്.
ടൈപ്പ് ടു പ്രമേഹം എന്നതാണ് ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണുന്ന പ്രമേഹം. ഇത് ഇൻസുലിൻ ശരീരത്തിൽ ആവശ്യമായി ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഒരു അവസ്ഥ നാം മനഃപൂർവം വരുത്തിവെക്കുന്ന അവസ്ഥയാണ്. അതിനാൽ തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുന്നതോടുകൂടി ഇതിനെ മറികടക്കാൻ നമുക്ക് സാധിക്കും.
അതിനായി നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിലെ ഗ്ലൂക്കോസ് കണ്ടന്റ് ഒഴിവാക്കുക എന്നുള്ളതാണ്. ഗ്ലൂക്കോസ് കണ്ടന്റ് എന്ന് പറയുമ്പോൾ മധുരം മാത്രം ഒഴിവാക്കുന്നവരാണ് മലയാളികൾ. എന്നാൽ മധുരം മാത്രമല്ല കഴിക്കുന്ന അന്നജങ്ങൾ എല്ലാം ഒഴിവാക്കേണ്ടതാണ്. അതിനായി അരി ഗോതമ്പ് ബേക്കറി ഐറ്റംസുകൾ മൈദ എന്നിങ്ങനെയുള്ളവ പൂർണമായും ഒഴിവാക്കണം. തുടർന്ന് വീഡിയോ കാണുക.