Fatty liver causes and prevention : ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകളെ വലയ്ക്കുന്ന ഒരു ആരോഗ്യപ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് ഫാറ്റി ലിവർ. ലിവറിൽ ഫാറ്റ് വന്ന് അടിഞ്ഞുകൂടുന്ന ഒരവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മനിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. കഴിക്കുന്ന ഭക്ഷണങ്ങളിൽ ധാരാളം കൊഴുപ്പുകൾ വന്നടിയുമ്പോൾ അത് രക്തത്തിൽ കലരുകയും.
ഈ കൊഴുപ്പിനെയും വിഷാംശങ്ങളെയും രക്തത്തിൽ നിന്ന് കരൾ ശുദ്ധീകരിച്ച് എടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കരൾ രക്തത്തെ ശുദ്ധീകരിക്കുമ്പോൾ അവയിൽ ധാരാളം കൊഴുപ്പുകൾ ഉണ്ടാവുന്നതിന്റെ ഫലമായി കരളിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ആ കൊഴുപ്പുകൾ കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഈയൊരു അവസ്ഥയാണ് ലിവർ ഫാറ്റ് എന്ന് പറയുന്നത്. ഈ ലിവർ ഫാറ്റ് നാല് ഘട്ടങ്ങളിലാണ് കാണുന്നത്.
സ്റ്റേജ് വൺ ടു ത്രീ കഴിയുകയാണെങ്കിൽ അടുത്തത് ലിവർ സിറോസിസ് എന്ന അവസ്ഥയാണ്. പണ്ടുകാലത്ത് മദ്യപാനികളിൽ മാത്രം കണ്ടു സർവ്വസാധാരണമായി എല്ലാവരും കാണുന്നു. കുട്ടികളിൽ പോലും ഫാറ്റിലിവർ ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇത്തരത്തിലുള്ള ഫാറ്റി ലിവറിനെ സാധാരണ യാതൊരു തരത്തിലുള്ള ലക്ഷണവും ശരീരത്ത് കാണാറില്ല. മറ്റേതെങ്കിലും രോഗങ്ങൾക്ക് .അൾട്രാസൗണ്ട് എടുക്കുന്നത് വഴി കരളിന്റെ പൊസിഷൻ കാണുമ്പോഴാണ് ഇത് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇത്തരത്തിലുള്ള ഫാറ്റ് ലിവറിനെ മറികടന്നില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്. അതിനാൽ തന്നെ ഫാറ്റി ലിവറിനെ മറികടക്കേണ്ടത് അനിവാര്യമാണ്. അതിനായി ധാരാളം കൊഴുപ്പുകളും മധുരങ്ങളും കലർന്ന അന്നജങ്ങൾ കഴിക്കാതിരിക്കുകയാണ് വേണ്ടത്. അരി ഗോതമ്പ് മൈദ ബേക്കറി ഐറ്റംസുകൾ ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെയുള്ളവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.