Psoriasis symptoms and treatment : ചർമ്മത്തെ ബാധിക്കുന്ന രോഗങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സൗന്ദര്യപരമായിട്ടുള്ള പ്രശ്നങ്ങൾ എന്നുള്ളതിലുപരി ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളാണ്. ചൊറിച്ചിൽ പുഴുക്കടി വട്ടച്ചൊറി എന്നിങ്ങനെ ഒട്ടനവധിയാണ് അവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാക്കുന്നത് ബാക്ടീരിയകളും ഫംഗസുകളും ആണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഉള്ള ഒന്നാണ് സോറിയാസിസ്. നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ്.
ഇതിന്റെ മൂല കാരണം ഫംഗസുകളോ ബാക്ടീരിയകളോ അല്ല. ചർമ്മത്തിലെ കോശങ്ങൾ അസാധാരണമായി ഇരട്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ദീർഘനാൾ അടുത്താണ് ഇത്തരം ഒരു രോഗാവസ്ഥ ഒരാളിൽ ഉണ്ടാകുന്നത്. അതുപോലെ തന്നെ ഇത് ദീർഘകാലം തന്നെ ഒരാളിൽ നിലനിൽക്കുകയും ചെയ്യുന്നു. ഇത് കൈമുട്ടുകളെയും കാൽമുട്ടുകളും ശരീരത്തിന്റെ പിൻവശം എന്നിങ്ങനെയുള്ള ചർമ്മഭാഗത്താണ് ഉണ്ടാകുന്നത്.
അസഹ്യമായ ചൊറിച്ചിൽ തൊലികൾക്ക് കട്ടി കൂടുക ചിതമ്പല് പോലെ ചർമ്മം കാണുക എന്നിവയെല്ലാം സോറിയാസിസ് ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ ചുവന്ന നിറത്തിലുള്ള കുമിളകൾ ഉണ്ടാകുന്നതും ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ ഉണ്ടാകുന്നതും എല്ലാം സോറിയാസിസിന്റെ മറ്റു ലക്ഷണങ്ങളാണ്. ഇത് ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്നുള്ളതിനാൽ തന്നെ വളരെ ശ്രദ്ധ നൽകേണ്ട.
ഒരു അവസ്ഥയാണ് ഇത്. ചിലവർക്ക് പാരമ്പര്യം വഴിയും ഇത്തരത്തിൽ സോറിയാസിസ് ഉണ്ടാകാറുണ്ട്. പാരമ്പര്യമായാണ് ഇത് വരുന്നതെങ്കിൽ ചെറിയ പ്രായത്തിൽ മുതൽ ഇതിന്റെ ലക്ഷണങ്ങൾ കാണുന്നു. ഇത് കൂടുതലായും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് കാണുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം മാനസികമായ സമ്മർദ്ദങ്ങൾ ശാരീരിക സംബന്ധങ്ങൾ എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. തുടർന്ന് വീഡിയോ കാണുക.
One thought on “അസഹ്യമായ ചൊറിച്ചിലിനൊപ്പം ചർമം കട്ടിയാകാറുണ്ടോ? ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങളെ ആരും കാണാതെ പോകല്ലേ…| Psoriasis symptoms and treatment”
Comments are closed.