പ്രസവാനന്തരം വയർ കുറയാതെ തന്നെ നിൽക്കുന്നതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണത്തെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് സൗന്ദര്യപരമായും ആരോഗ്യപരമായും നാം നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. ശരീരഭാരതിനേക്കാൾ അധികമായി വയർ തീർത്ത് ഇരിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ നാം ആഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാനോ പുറത്തേക്ക് കോൺഫിഡൻസോട്കൂടി പോകാനോ സാധിക്കാതെ വരുന്നു. സ്ത്രീകളിലാണ് ഇത്തരത്തിൽ അധികമായിത്തന്നെ കുടവയർ കാണുന്നത്.

സ്ത്രീകളിൽ കുടവയർ കൂടുതലായും കാണുന്നത് പ്രസവത്തിനു ശേഷം ആയിരിക്കും. പ്രസവാനന്തരം പലതരത്തിലുള്ള ഔഷധക്കൂട്ടുകൾ കഴിക്കുന്നത് വഴിയായും ഇത്തരത്തിൽ ശരീരഭാരം കൂടുന്നതോടൊപ്പം തന്നെ കുടവയറും കൂടി കാണുന്നു. പിന്നീട് ഇവ കുറയ്ക്കുന്നതിന് വേണ്ടി ഡയറ്റുകൾ ഫോളോ ചെയ്യുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും കാര്യമായിട്ടുള്ള ഒരു മാറ്റവും ഉണ്ടാകാറില്ല.

ഗർഭകാലത്ത് കുട്ടിയുടെ വളർച്ച അനുസരിച്ച് ഓരോ സ്ത്രീയുടെ വയറും വലുതാകുന്നു. പ്രസവത്തിനുശേഷം അത് ചുരുങ്ങി വരാറുണ്ട്. എന്നാൽ പ്രസവത്തിനുശേഷം വയർ ചുരുങ്ങി പൂർവ്വ അവസ്ഥയിൽ ആകാറില്ല. 90% സ്ത്രീകളുടെ പ്രശ്നം ഇതുതന്നെയാണ്. പ്രസവത്തിന് ശേഷം വയർ പഴയതുപോലെ ചുരുങ്ങാത്തത് ഗർഭസ്താവസ്ഥയിൽ ഒപ്പം തന്നെ അവിടുത്തെ മസിലുകൾ വലുതാക്കുകയും പ്രസവത്തിനുശേഷം അത് ചുരുങ്ങാതിരിക്കുകയും ചെയ്യുന്നതാണ്.

അതിനാൽ തന്നെ ഡയറ്റുകളോടൊപ്പം തന്നെ എക്സസൈസുകളും ഫോളോ ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ നമുക്ക് അത്തരത്തിൽ വലുതായിട്ടുള്ള വയറിനെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ശരീരഭാരം കൂടി വരുമ്പോൾ വയർ കൂടുന്നതിനെ കാരണവും ഇതുതന്നെയാണ്. അതിനാൽ ആഹാരത്തിൽ ക്രമങ്ങൾ കൊണ്ടുവരികയും അതിനെ അനുയോജ്യമായിട്ടുള്ള എക്സസൈസുകൾ ചെയ്യുകയും വേണം. തുടർന്ന് വീഡിയോ കാണുക.