നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കണമെങ്കിൽ വൈറ്റമിനുകളും മിനറൽസുകളും ധാരാളമായി തന്നെ വേണം. നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും എല്ലാമാണ് ഇത്തരത്തിലുള്ള വൈറ്റമിനുകളും മിനറൽസും ആന്റിഓക്സിഡുകളും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. കൂടാതെ സൂര്യപ്രകാശം വഴിയും വൈറ്റമിനുകൾ നമുക്ക് ലഭിക്കുന്നു. അത്തരത്തിൽ സൂര്യപ്രകാശം വഴി നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെടുന്ന ഒരു വൈറ്റമിനാണ് വൈറ്റമിൻ ഡി.
നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും ശരിയായവിധം നടന്നു പോകണമെങ്കിൽ ഈ വൈറ്റമിൻD കൂടിയേ തീരൂ. രാവിലെ അനുഭവപ്പെടുന്ന ഇളം വെയിൽ നിന്നാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വൈറ്റമിൻ ഡി ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ആർക്കും സമയമില്ലാത്തതിനാൽ തന്നെ വൈറ്റമിൻ Dയുടെ അഭാവം ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്നു. ഈ വൈറ്റമിൻ യുടെ അഭാവം പലതരത്തിലുള്ള രോഗങ്ങൾ ആയിട്ടാണ് നമ്മുടെ ശരീരത്തിൽ പ്രകടമാകുന്നത്.
ഇത്തരത്തിൽ വൈറ്റമിൻ ഡി കുറയുകയാണെങ്കിൽ അത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മുടെ എല്ലുകളെ ആരോഗ്യത്തിനാണ്. കൂടാതെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങൾക്കും വൈറ്റമിൻD ഡെഫിഷൻസി കാരണമാകുന്നു. കൂടാതെ മുടികൊഴിച്ചിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ഡാമേജുകൾ ഹോർമോണുകളുടെ ഇൻമ്പാലൻസ് എന്നിങ്ങനെയുള്ള മറ്റു പല പ്രശ്നങ്ങളും ഇതിന്റെ ഡെഫിഷ്യൻസി മൂലമുണ്ടാക്കുന്നു.
അതോടൊപ്പം തന്നെ മതിയായി വിധത്തിൽ കാൽസ്യവും മെഗ്നിഷ്യവും ശരീരത്തിൽ ഇല്ലെങ്കിൽ വൈറ്റമിൻ ശരീരത്തിൽ ലഭിച്ചാലും അത് രക്തത്തിലേക്ക് ആകിരണം ചെയ്യപ്പെടാതെ പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. അതിനാൽ തന്നെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി വൈറ്റമിൻ ഡി ശരിയായിവിധം നമ്മുടെ ശരീരത്തിൽ നാം ഉറപ്പാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.