Magical treatment of curd for skin : നമ്മുടെ ആഹാരപദാർത്ഥങ്ങളിലെ ഒരു പ്രധാനിയാണ് തൈര്. പാല് പുളിപ്പിച്ചു ഉണ്ടാക്കുന്ന ഒന്നാണ് തൈര്. പാല് നമുക്ക് തരുന്ന ആരോഗ്യ ഗുണങ്ങളെക്കാൾ ഇരട്ടി ഗുണങ്ങളാണ് തൈര് ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഏറ്റവും അനിവാര്യമായി വേണ്ട ഒരു പ്രോബയോട്ടിക് ആണ് ഇത്. ഇത് ആരോഗ്യത്തെപ്പോലെ തന്നെ ചർമം മുടിയുടെ സംരക്ഷണം എന്നിവയ്ക്കും ഉപയോഗിക്കാവുന്നതാണ്.
നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ വെട്ടിലാക്കുന്ന ചീത്ത ബാക്ടീരിയകളുടെ ഉത്പാദനം കുറയ്ക്കാൻ സഹായകരമായിട്ടുള്ള ഒരു പ്രോബയോട്ടിക് ആണ് തൈര്. അതിനാൽ തന്നെ തൈര് ദിവസവും ആഹാരത്തിൽ ശീലമാക്കുന്നതിലൂടെ പൊട്ട ബാക്ടീരിയകൾ നശിക്കുകയും നല്ല ബാക്ടീരിയകൾ വർദ്ധിക്കുകയും അതുവഴി ദഹന പ്രവർത്തനങ്ങൾ സുഖകരമായി നടക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ദഹനസംബന്ധമായിട്ടുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു.
കൂടാതെ നമ്മുടെ ശരീരത്തിലേക്ക് അത്യാവശ്യമായി വേണ്ട പ്രതിരോധ സംവിധാനത്തെ ഉണർത്താനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ഇതിൽ മെക്നീഷ്യം പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകരമാണ്. കാൽസ്യത്താൽ സമ്പുഷ്ടമായ ഒന്ന് ആയതിനാൽ തന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും അനുയോജ്യമായിട്ടുള്ള ഒരു.
ഭക്ഷ്യ പദാർത്ഥമാണ്. ഭക്ഷ്യ പദാർത്ഥം എന്നതുപോലെതന്നെ ഒരു ബ്യൂട്ടി ടിപ്പു കൂടിയാണ് തൈര്. ഈ തൈര് നമ്മുടെ ചർമം നേരിടുന്ന മുഖക്കുരു കരിവാളിപ്പുകൾ കറുത്ത പാടുകൾ മുഖകാന്തി എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ ചെറുക്കുന്നതിനുള്ള ഒരു പരിഹാരം മാർഗമാണ്. അത്തരത്തിൽ തൈര് ഉപയോഗിച്ചുകൊണ്ട് നമ്മുടെ ചർമം സംരക്ഷിക്കാൻ വേണ്ടിയുള്ള പല തരത്തിലുള്ള മാർഗങ്ങളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.