തൈറോയ്ഡ് മുഴകളിൽ ഇനി ആശങ്ക വേണ്ട. സർജറിയില്ലാതെ തന്നെ ഇവ വളരെ പെട്ടെന്ന് നീക്കം ചെയ്യാം. കണ്ടു നോക്കൂ.

ഇന്നത്തെ സമൂഹത്തിൽ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വളരെയധികം ആയിത്തന്നെ കാണാൻ സാധിക്കും. നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഊർജ്ജം പകരുന്ന ധർമ്മം നിർവഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിന് താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരത്തിലുള്ള ഹോർമോണുകളാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ ഹോർമോണുകളിൽ വേരിയേഷൻ ഉണ്ടാകുമ്പോൾ അത് ഹൈപ്പർ തൈറോയിഡിസമായും.

ഹൈപ്പോതൈറോയിഡിസമായും പ്രകടമാക്കാറുണ്ട്. ഇവയ്ക്ക് പുറമേ തൈറോയ്ഡ് ഗ്രന്ഥികളിൽ ചില മുഴകളും രൂപപ്പെടുന്നതായി കാണാൻ സാധിക്കും. ഇത് ക്യാൻസർ മുഴകളും ക്യാൻസർ രഹിതം മുഴകളും ആകാം. ഇത്തരത്തിലുള്ള മുഴകൾ അൾട്രാസൗണ്ട് വഴി തിരിച്ചറിയുന്നു. ഈ മുഴകളിൽ എഫ് എൻ എ സി പോലുള്ള ടെസ്റ്റുകൾ നടത്തുന്നതു വഴി അത് ക്യാൻസർ മുഴകൾ ആണോ ക്യാൻസർ രഹിത മുഴകളാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അത്തരത്തിൽ ഇന്ന് പൊതുവേ കാണുന്ന.

മുഴകൾ ഒരു പരിധിവരെ ക്യാൻസർ രഹിത മുഴകളാണ്. ഇത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ ചെറിയ മുഴകളും വലിയ രീതിയിലുള്ള മുഴകളും കാണാൻ സാധിക്കും. ചെറിയ മുഴകൾ ആണെങ്കിൽ അവയെ സർജറികൾ ചെയ്യാതെ തന്നെ മാറ്റാനാണ് ശ്രമിക്കാറുള്ളത്. വലിയ മുഴകൾ ആണെങ്കിൽ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഓരോ വ്യക്തികളിലും ഉണ്ടാക്കാറുണ്ട്.

സൗന്ദര്യപരമായിട്ടുള്ള ബുദ്ധിമുട്ടുകളും ഭക്ഷണം ശരിയായിവിധം ഇറക്കാൻ കഴിയാതെ വരുന്ന അവസ്ഥയും ഇതുവഴി ഉണ്ടാകാറുണ്ട്. ചിലരിൽ ശ്വാസ തടസ്സം പോലും ഇതുമൂലം കാണുന്നു. ഇത്തരത്തിലുള്ള വലിയ മുഴകളെ സർജറികൾ ചെയ്തുകൊണ്ട് ചികിത്സിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മുഴകളെയും സർജറികൾ കൂടാതെ തന്നെ റേഡിയേഷൻ വഴി കളയാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *