ഒരുവിധം എല്ലാവർക്കും സുപരിചിതമായ ഒന്നാണ് കുടം പുളി. ഇതിന്റെ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ഒക്കെ കാണാവുന്ന ഒന്നാണ് കുടം പുളി. കുടംപുളിയിട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അത്രയധികം ഗുണങ്ങളാണ് കുടംപുളിയിൽ അടങ്ങിയിട്ടുള്ളത്. മീൻ കറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കുന്നുണ്ട്.
വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും പറയുന്നത് കുടംപുളിയാണ് പറയുന്നത്. ഇതിനെ പിണം പൊളി മീൻ പൊളി മരപുളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നുണ്ട്. ചെറുതും തിളക്കം ഉള്ളതുമായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാഗമാകുന്നതോടെ മഞ്ഞ നിറത്തിൽ ആകുന്നു. കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന രീതിയിൽ ആണ് ഇത് കാണാൻ കഴിയുക.
ഇതിനുള്ളിൽ മാംസളമായ ആവരണത്തിനുള്ളിൽ വിത്തുകൾ ഉണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ്. കുടംപുളി ക്യാപ്സൂളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അവർ തന്നെയാണ്. കുടംപുളി ഔഷധമായും ഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നാണ്.
ഇതിൽ അമ്ലങ്ങൾ ധാതുലവണങ്ങൾ കൊഴുപ്പ് അനജം എന്നിവയും അടങ്ങിയിട്ടുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധമായി ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.