ദഹനസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ സമൂഹം ദിനംപ്രതി നേരിടുന്ന ഒരു പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. അന്നനാളം ആമാശയം ചെറുകുടൽ വൻകുടൽ എന്നിങ്ങനെ നീണ്ടു കിടക്കുന്ന നമ്മുടെ ആഹാരവ്യവസ്ഥയിലെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന പാകപിഴകൾ മൂലം ദഹനം ശരിയായി നടക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ദഹനസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇന്ന് കോമണായി കാണുന്ന അത്തരം പ്രശ്നങ്ങളാണ് ഗ്യാസ് ട്രബിൾ നെഞ്ചരിച്ചിൽ വയറു പിടുത്തം വയറുവേദന മലബന്ധം.

കഴിച്ചാൽ ഉടനെ വയറ്റീന്ന് പോകുക വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഇത് ഒട്ടുമിക്ക ആളുകളും ദിവസവും നേരിടുന്നതാണെങ്കിലും ഇതിനെ എല്ലാവരും നിസ്സാരമായി തന്നെയാണ് കാണാറുള്ളത്. എന്നാൽ ഇത് നിസ്സാരമായി കാണേണ്ട ഒരു വിഷയമേയല്ല. നമ്മുടെ ആഹാരവ്യവസ്ഥയിൽ ഏറ്റവും അധികം ധർമ്മം വഹിക്കുന്ന അവയവമാണ് കുടലുകൾ. ചെറുകുടലിൽ വച്ചാണ് ഇത്തരത്തിൽ നാം കഴിച്ച ആഹാരത്തിലെ ദഹനം നടന്നുകൊണ്ട് അതിൽ ആവശ്യമുള്ളത് ശരീരം ആകിരണം ചെയ്യുകയും അല്ലാത്തവ വൻകുടലിലൂടെ കടന്നു.

മലദ്വാരത്തിലൂടെപുറന്തള്ളുകയും ചെയ്യുന്നു. ഇത്തരത്തിൽ ഈ ചെറുക്കടലിൽ ധാരാളം നല്ല ബാക്ടീരിയകൾ ഉണ്ട്. ഈ ബാക്ടീരിയകളാണ് ദഹന വ്യവസ്ഥയെ സഹായിക്കുന്നത്. എന്നാൽ ചിലരിൽ ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളുടെ അഭാവം ഉണ്ടാകുന്നു. നല്ല ബാക്ടീരിയയുടെ അഭാവം നേരിടുമ്പോൾ അവിടെ സ്വാഭാവികമായി ചീത്ത ബാക്ടീരിയകൾ വർദ്ധിക്കുകയും അതുവഴി ദഹനം ശരിയായ രീതിയിൽ നടക്കാതെ വരികയും ചെയ്യുന്നു.

ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകൾ നശിപ്പിക്കുന്നതിന് പലതരത്തിലുള്ള ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ ടോക്സിനുകളാണ്. അമിതമായി ഭക്ഷണങ്ങളിലൂടെയും ശ്വസനത്തിലൂടെയും ടോക്സിനുകൾ അകത്തേക്ക് ചെല്ലുമ്പോൾ അത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ചീത്ത ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *