പൈൽസ് ഫിസ്റ്റുല ഫിഷർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഒരിക്കലും വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

ഒത്തിരി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന രോഗങ്ങളാണ് മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങൾ. ഇന്ന് ഇത്തരം രോഗങ്ങൾ ഓരോ വ്യക്തികളിലും കൂടുതലായി തന്നെ കാണാൻ സാധിക്കും. ജീവിതരീതിയിലെ മാറ്റങ്ങൾ തന്നെയാണ് ഇത്തരം ലോകങ്ങൾ കൂടുതലായി ഉണ്ടാവുന്നതിനെ കാരണമായി കൊണ്ടിരിക്കുന്നത്. ഇതിൽ പെടുന്നവയാണ് പൈൽസ് പിസ്റ്റുല ഫിഷർ തുടങ്ങിയ രോഗങ്ങൾ. ഇവ എല്ലാതും ഒരേ തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളിലും ഉണ്ടാക്കുന്നത്.

പൈൽസ് എന്നു പറയുമ്പോൾ വെരിക്കോസ് വെയിൻ ആണ്. മലദ്വാരത്തിലുള്ള ഞരമ്പുകൾ തടിച്ചി വീർത്ത് നീർക്കെട്ടുന്ന അവസ്ഥയാണ് ഇത്. വേദനകൾ ഏറെയുള്ള ഒരു അവസ്ഥ കൂടിയാണ് ഇത്. ഫിഷർ എന്ന് പറയുമ്പോൾ മലദ്വാരത്തിലൂടെയുള്ള വിള്ളലുകളാണ്. ഇവയെല്ലാം കഠിനമായ മലബന്ധം മൂലം പുറത്തേക്ക് തള്ളുന്നത് വഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. അതിനാൽ തന്നെ ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്താതെ ഏതുതരത്തിലുള്ള ഓപ്പറേഷനുകളും മരുന്നുകളും എടുത്തുകൊണ്ട്.

ഇത് കുറയ്ക്കാൻ സാധിക്കുകയില്ല. ഇവ കുറഞ്ഞാലും പിന്നീട് വരാനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. അതിനാൽ തന്നെ ഇത്തരം വ്യക്തികൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് പ്രോബയോട്ടിക്കുകളും പ്രീ ബയോട്ടിക്കുകളും ശരീരത്തിൽ കൊണ്ടുവരുക എന്നതാണ്. ഇവ രണ്ടും നമ്മുടെ ശരീരത്തിൽ അനുയോജ്യമായ നല്ല ബാക്ടീരിയകളുടെ ഉത്പാദനത്തിന് അനുയോജ്യമായവ ആണ്. പ്രോബയോട്ടിക്കൽ ഏറ്റവും നല്ല ഒന്നാണ് തൈര് എന്നത്. തൈര് പഴങ്കഞ്ഞി എന്നിങ്ങനെ.

പുളിയുള്ള വസ്തുക്കൾ പ്രോബയോട്ടിക്കുകളാണ്. അതുപോലെ പ്രീബയോട്ടിക്കുകൾ എന്നുപറയുന്ന വഴുവഴുപ്പുള്ള പദാർത്ഥങ്ങളാണ്. വെണ്ടയ്ക്ക വാഴക്കൂമ്പ് കസ്കസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം ഫൈബർ ധാരാളമാണ് ഫ്രൂട്ട്സുകളും വെജിറ്റബിൾസുകളും വേവിച്ചോ അല്ലാതെ ജ്യൂസ് അടിച്ചോ കുടിക്കുന്നതും മലബന്ധത്തെ തടയാനും അതുവഴി ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥകൾ ജീവിതത്തിൽ വരാതിരിക്കാൻ സഹായിക്കും.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *