വണ്ണം കുറയ്ക്കാൻ ഇത് സഹായിക്കും..!! ദിവസവും മുതിര കഴിച്ചാലുള്ള ഗുണങ്ങൾ…

മുതിര നമ്മളിൽ പലരും ധാരാളമായി കഴിക്കുന്നവരാണ്. മുതിരയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സാധാരണ നമ്മൾ അടിക്കുന്ന പയറുവർഗ്ഗങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്ന നമ്മൾ മാറ്റി നിർത്തുന്ന ഒന്നാണ് മുതിര. എന്നാൽ സാധാരണ നമ്മൾ കഴിക്കുന്ന പയർ വർഗ്ഗങ്ങളെക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് മുതിരയിലാണ്. മുതിരയുടെ അത്ഭുതകരമായ ധാരാളം ആരോഗ്യ ഗുണങ്ങളെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

മുതിരയിൽ ഉയർന്ന അളവിൽ കാൽസ്യം അയൻ പ്രോടീൻ എന്നിവ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്കും മുതിര കഴിക്കാവുന്നതാണ്. ധാരാളമായി ആന്റി ഓസിഡന്റ്‌സ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും ഇത് സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും മുതിര സഹായിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ മുതിരാ സഹായിക്കുന്നുണ്ട്.

ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിനാൽ ചൂടുകാലത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കുന്നുണ്ട്. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധത്തിനും ഉത്തമ പരിഹാരമാണ് മുതിര. ഇനിമുതൽ മുതിര ഇട്ട വെള്ളം തിളപ്പിച്ച് കുടിച്ചാൽ പനി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഗർഭിണികളും ക്ഷയരോഗികളും ശരീരഭാരം കുറവുള്ള വരും മുതിര കഴിക്കരുത്.

ഇതിന് ചൂട് വർധിപ്പിക്കാനുള്ള കഴിവുണ്ട് അതുകൊണ്ടുതന്നെ തണുപ്പ് കാലത്ത് ഇത് ധാരാളമായി കഴിക്കാം. പ്രമേഹ രോഗികൾക്ക് പറ്റിയ ആഹാരപദാർത്ഥമാണ് മുതിരാ. ഇത് ഇൻസുലിന് എതിരായ പ്രവർത്തനത്തെ ദുർബല പെടുത്തുന്നു. ദഹിക്കാൻ വളരെയധികം കാലം വേണ്ടതിനാൽ മുതിര കഴിച്ചാൽ കൂടെ കൂടിയുള്ള വിശപ്പ് തടയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *