ഔഷധ മൂല്യമുള്ള ഇലകളിൽ എന്നും ഒന്നാമത് നിൽക്കുന്ന ഇലയാണ് പനിക്കൂർക്ക. നാം ഓരോരുത്തർക്കും സുലഭമായി തന്നെ ലഭിക്കുന്ന ഒരു ഇലയാണ് ഇത്. ഇതിനെ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഒരേസമയം ആരോഗ്യ സംരക്ഷണത്തിനും ചർമ്മത്തിന് സംരക്ഷത്തിനും മുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഇല കൂടിയാണ് ഇത്. ഈ ഇലയുടെ ഉപയോഗം കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഉപകാരമുള്ളതാണ്.
മണ്ണിൽ പറ്റിപ്പിടിച്ച് വളരുന്ന ഈ ചെടിയുടെ ഇല മാത്രം മതി ചുമ ജലദോഷം പനി എന്നിവ അകറ്റാൻ. കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ബാധിക്കുന്ന പനി ചുമ കഫക്കെട്ട് എന്നിവ പൂർണമായിത്തന്നെ ഇല്ലാതാക്കാൻ ഈ ഇലയുടെ നീരിന് സാധിക്കും. ഇതിന്റെ നീര് അല്പം തേനിൽ ചേർത്ത് കഴിക്കുന്നതും അല്ലാതെ വെറും വയറ്റിൽ നീര് കുടിക്കുന്നതും ഇത്തരം രോഗങ്ങളെ ശമിപ്പിക്കുന്നതിന് ഉത്തമമാണ്.
കൂടാതെ കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യത്തിനും ഈ ഇലയുടെ നീര് അത്യുത്തമമാണ്. ഇവയ്ക്ക് പുറമേ ചർമ്മത്ത് ഉണ്ടാകുന്ന അണുബാധകളെ ചെറുക്കുന്നതിനും ഇത് വളരെ നല്ലതാണ്. കൊതു കടിക്കുന്നത് മൂലവും മറ്റു പ്രാണികൾ കടിക്കുന്ന മൂലം ഉണ്ടാകുന്ന ചൊറിച്ചിലുകളും പാടുകളും നീക്കുന്നതിനെ ഈ ഇലയുടെ ഉപയോഗം അത്യുത്തമമാണ്.
കൂടാതെ വിവിധതരം അലർജികൾക്കും ഇത് ഉത്തമ പരിഹാരമാർഗം തന്നെയാണ്. മുലയൂട്ടുന്ന അമ്മമാർ ഈ ഇലയുടെ നീര് കഴിക്കുന്നത് വഴി അമ്മമാർക്കും കുട്ടികൾക്കും ഒരുപോലെ ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. കൂടാതെ മലേറിയ മൂലം ഉണ്ടാകുന്ന പനിക്കുo അതുപോലെതന്നെ അപസ്മാരം ഉണ്ടാകുന്നവർക്കും ഇതിന്റെ നീരിന്റെ ഉപയോഗം വളരെ ഗുണം ചെയ്യും. തുടർന്ന് വീഡിയോ കാണുക.