ഈ ചെടി അറിയുന്നവർ ഇതിന്റെ പേര് താഴെ പറയാമോ..!! ആരും അറിയാത്ത ഗുണങ്ങൾ…

നമ്മുടെ വീടിലും അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ വഴിയില്ലെങ്കിലും പറമ്പുകളിൽ കാണാവുന്ന ഒരു ചെടിയാണ് മുക്കുറ്റി. ഈ ചെടിയെ കുറിച്ച് എല്ലാവർക്കും കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. നിരവധി ആരോഗ്യ ഗുണങ്ങളാണ് മുക്കുറ്റിയിൽ അടങ്ങിയിട്ടുള്ളത്. നമ്മുടെ മാറിയ ജീവിതശൈലിയും നഗരവൽക്കരണവും നമുക്ക് നഷ്ടമാക്കിയ ഔഷധ ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒരു ഇനമാണ് മുക്കുറ്റി. മുറ്റത്തും തൊടിയിലും നിറയെ മഞ്ഞ പൂക്കൾ ആയിരിക്കുന്ന മുക്കുറ്റിയുടെ വിശേഷങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്.

ദശ പുഷ്പങ്ങളിൽ പെടുന്ന ഒരു ഔഷധസസ്യമാണ് മുക്കുറ്റി. മരുന്ന് നിർമ്മാണ യൂണിറ്റുകളാണ് മുക്കൂറ്റി വ്യവസായി അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. തൊട്ടവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിയിലും ഉണ്ട്. ഇന്ന് ഇവിടെ പറയുന്നത് മുക്കുറ്റിയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. ചെറിയ മഞ്ഞു പൂക്കളുള്ള ഈ സസ്യം സ്ത്രീകൾക്ക് പ്രധാനമാണെന്ന് വേണം പറയാൻ. തിരുവാതിരക്ക് ദശ പുഷ്പ്പം ചൂടുക എന്ന ചടങ്ങ് ഉണ്ട്.

ഇത്തരം ദശ പുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇത് പോലെ കർക്കിടകമാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീര് പിഴിഞ്ഞെടുത്ത പൊട്ട് തോടുക എന്ന ചടങ്ങും ഉണ്ട്. പൂജകൾക്കു ഉപയോഗിക്കുന്ന ഒന്നാണ് ഇത്. മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിനെ നല്ലത് പുത്ര ലബ്ധി തുടങ്ങിയ വിശ്വാസങ്ങളുമുണ്ട്. കർക്കിടക മാസത്തിൽ പ്രത്യേകിച്ചും രോഗങ്ങൾ തടയാൻ ഇത് സഹായിക്കുന്നുണ്ട്. ആയുർവേദപ്രകാരം ശരീരത്തിൽ വാത പിത്ത കഫ ദോഷങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്.

ആയുർവേദപ്രകാരം മൂന്ന് ദോഷങ്ങൾ ആണ് ശരീരത്തിൽ അസുഖങ്ങൾക്ക് കാരണമാകുന്നത്. ഇത് ബാലൻസ് ചെയ്യാൻ ശരീരത്തിന് സാധിക്കുമ്പോൾ അസുഖങ്ങൾ മാറി കിട്ടുന്നതാണ്. നല്ല ഒരു വിഷ സംഹാരിയാണ് മുക്കുറ്റി. മുക്കുറ്റി മഞ്ഞളും കൂടി അരച്ചുപുരട്ടുകയാണെങ്കിൽ കടന്നൽ പഴുതാര മുതലായവയുടെ വിഷം ശമിക്കുന്നതാണ്. പ്രമേഹത്തിന് നല്ല ഒരു പ്രതിവിധി കൂടിയാണ് ഇത്. ഇതിന്റെ ഇലകൾ വെറും വയറ്റിൽ കടിച്ചു ചവച്ച് കഴിക്കുന്നതും എല്ലാം തന്നെ ഗുണം ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *