രോഗാവസ്ഥകളെ ചെറുത്തുനിൽക്കാൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. കണ്ടു നോക്കൂ.

ഈ രോഗാവസ്ഥകൾ നമ്മുടെ ജീവനെ തന്നെ ഭീഷണിയാണ്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആൾക്കാരുടെയും മിഥ്യാധാരണ എന്നത് മദ്യപാനം പുകവലി എന്നുള്ളതുകൊണ്ട് മാത്രമാണ് രോഗാവസ്ഥകൾ ഉടലെടുക്കുന്നത് എന്നതാണ്.എന്നാൽ ഇത് തീർത്തും ശരിയല്ല. മദ്യപാനവും പുകവലിയും മറ്റു കാരണങ്ങളെ പോലെ തന്നെ ഒരു കാരണം മാത്രമാണ്. ഇവയ്ക്ക് പുറമേ ഒട്ടനവധി കാരണങ്ങളാണ് ഉള്ളത്.

അതിൽ നാം ഏറെ ശ്രദ്ധിക്കേണ്ടത് നമ്മുടെ അടുക്കള തന്നെയാണ്. നാം ഇന്ന് ഭക്ഷണം പാകം ചെയ്യുന്നതിനും പദാർത്ഥങ്ങൾ സൂക്ഷിക്കുന്നതിലും ഒട്ടനവധി പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് അലുമിനിയം സ്റ്റീൽ നോൺസ്റ്റിക് എന്നിങ്ങനെ പലവിധത്തിലുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പാത്രങ്ങളിൽ തന്നെ ക്വാളിറ്റി ഇല്ലാത്തവ ഉപയോഗിക്കുന്നത് മൂലം ക്യാൻസർ വരെ നമുക്ക് വരാവുന്നതാണ്.

നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിക്കൂട്ടുന്നതിന് നാം ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഈ ഉപ്പ് ഇട്ടു വെക്കേണ്ടത് മൺപാത്രത്തിലോ അല്ലെങ്കിൽ ഹൈ ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രത്തിലോ ആയിരിക്കണം. അല്ലാതെ സാധാരണ പ്ലാസ്റ്റിക് മറ്റു പാത്രങ്ങളിലോ ഈ ഉപ്പ് ദീർഘകാലം ഇരിക്കുന്നത് വഴി അത് നമുക്ക് ശരീരത്തിന് ഹാനികരം ആവുകയും മറ്റു പല രോഗാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

അതുപോലെതന്നെയാണ് നോൺസ്റ്റിക് പാത്രങ്ങളിലെ കാര്യവും. നോൺസ്റ്റിക് പാത്രങ്ങൾ നമുക്ക് ഉപകാരപ്രദം തന്നെയാണ്. എന്നാൽ അതിനുള്ളിലെ കോട്ടിംഗ് നഷ്ടമാകുന്നത് കാണുകയാണെങ്കിൽ അപ്പോൾ തന്നെ നാം അത് ഉപേക്ഷിക്കേണ്ടതുമാണ്. അല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിലേക്ക് എത്തുകയും മറ്റു പല രോഗാവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *